കുമ്പളങ്ങി-എഴുപുന്ന പാലം അപ്രോച്ച്റോഡ് നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നു

അരൂ൪: കുമ്പളങ്ങി-എഴുപുന്ന പാലത്തിൻെറ അപ്രോച്ച്റോഡ് നി൪മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻെറ സാന്നിധ്യത്തിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ വ൪ഷങ്ങളായി തുടരുന്ന അപ്രോച്ച്റോഡ് നി൪മാണത്തിൻെറ അനിശ്ചിതത്വത്തിന് വിരാമമായി.
എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തീരദേശപാലം നി൪മാണം പൂ൪ത്തിയാക്കി രണ്ടരവ൪ഷം പിന്നിടുമ്പോഴും അപ്രോച്ച്റോഡിൻെറ നി൪മാണം എങ്ങുമെത്തിയില്ല. നൂറുദിവസം നീണ്ട കെ.സി.വൈ.എം സമരം ഉൾപ്പെടെ നിരവധി സംഘടനകൾ പ്രക്ഷോഭം നടത്തിയിരുന്നു. എഴുപുന്ന ഭാഗത്ത് അപ്രോച്ച്റോഡ് നി൪മാണം ഏറക്കുറെ പൂ൪ത്തിയാക്കിയെങ്കിലും കുമ്പളങ്ങി ഭാഗത്ത് നി൪മാണം എങ്ങുമെത്തിയില്ല. സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പരിഹരിച്ചില്ല.
നി൪മാണം പൂ൪ത്തിയായിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ ഗതാഗതം സാധ്യമാകാത്ത പാലം സംസ്ഥാനത്ത് ഇതുമാത്രമാണെന്ന് യോഗം വിലയിരുത്തി. പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരും എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പാലം സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടികൾക്കാണ് മന്ത്രി ഉത്തരവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.