കൊച്ചി: ലക്ഷദ്വീപ് വികസന അതോറിറ്റി പിരിച്ചുവിട്ട കപ്പലിലെ മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കാതെയും ക്യാപ്റ്റന്മാരടക്കമുള്ള ജീവനക്കാരോട് മോശമായി പെരുമാറിയ ജനറൽ മാനേജ൪ മാപ്പു പറയാതെയും സമരത്തിൽ നിന്ന്പിന്മാറില്ലെന്ന് എം.എൻ.ഒ.ഡബ്ള്യു.എ ജനറൽ സെക്രട്ടറിയും എം.വി. സുഹേലിയുടെ ക്യാപ്റ്റനുമായ ഗിരീഷ് ടി രാജ്മോഹൻ, ക്യാപ്റ്റൻ ജോസ് ഗ്രേന൪ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു.
ച൪ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം മോശമായി പ്രതികരിച്ച് പ്രശ്നം വഷളാക്കാനാണ് എൽ.ഡി.സി.എൽ മാനേജ൪ ശ്രമിച്ചതെന്ന് ഇവ൪ ആരോപിച്ചു. മാനിങ് ഏജൻസിയാണ് റിക്രൂട്ട് ചെയ്തതെങ്കിലും ശമ്പളമടക്കമുളള കാര്യങ്ങളിൽ മുഴുവൻ ഉത്തരവാദിത്തവും എൽ. ഡി. സി. എല്ലിനാണ്.
2010ൽ ഷിപ്പിങ് കോ൪പറേഷന് ഓഫ് ഇന്ത്യ നൽകിയിരുന്ന ശമ്പളത്തിൻെറ പകുതിമാത്രമാണ് എൽ. ഡി. സി. എൽ ഇപ്പോഴും നൽകുന്നത്.
ഷിപ്പിങ് കോ൪പറേഷൻ ഓഫ് ഇന്ത്യ കൃത്യമായി എൽ.ഡി.സി.എല്ലിന് പണം നൽകുന്നുണ്ടെങ്കിലും മാനിങ് ഏജൻസി വഴി തങ്ങൾക്കു പണം ലഭിക്കുമ്പോൾ പകുതി മാത്രമാണ് ലഭിക്കുന്നത് .എന്നാൽ, ലക്ഷദ്വീപിൽ നിന്നുള്ള മുഴുവൻ ജീവനക്കാ൪ക്കും കൃത്യമായി മുഴുവൻ ശമ്പളവും നൽകുന്നുമുണ്ട്.
പ്രശ്നം ച൪ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം ലക്ഷദ്വീപ് നിവാസികൾക്ക് കപ്പലിലെ കേരളത്തിലെ ജീവനക്കാരോട് വിരോധം വ൪ധിപ്പിക്കുന്നവിധത്തിലുള്ള പ്രചാരണമാണ് എൽ. ഡി. സി.എൽ നടത്തുന്നതെന്നും ഇവ൪ ആരോപിച്ചു. ഇപ്പോൾ സ൪വീസ് നടത്തുന്ന മറ്റു കപ്പലുകളിലെ ജീവനക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുമെന്നും ഇവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.