പൊലീസ് സ്റ്റേഷന്‍ അക്രമം: ശ്രീകണ്ഠപുരത്ത് 15 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ശ്രീകണ്ഠപുരം:  പി. ജയരാജൻെറ അറസ്റ്റിനെതുട൪ന്ന് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുകയായിരുന്ന 15 സി.പി.എമ്മുകാ൪ക്ക് കോടതി ജാമ്യം അനുവദിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ വൈ. പ്രസിഡൻറും മുൻ സംസ്ഥാന പ്രസിഡൻറുമായ ചെങ്ങളായി സ്വദേശി കെ.വി. സുമേഷ്, ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ളോക് സെക്രട്ടറി പി. ഷിനോജ് പടിയൂ൪, ബ്ളോക് പ്രസിഡൻറ് മലപ്പട്ടം കൊളന്തയിലെ റോബ൪ട്ട് ജോ൪ജ്, ശ്രീകണ്ഠപുരം പഞ്ചായത്തംഗം കോട്ടൂരിലെ പി. കുഞ്ഞിക്കണ്ണൻ, സി.പി.എം പ്രവ൪ത്തകരായ നിടുവാലൂരിലെ കെ.വി. കമലാക്ഷൻ, കൊട്ടൂ൪വയലിലെ എ. രാഘവൻ, നിടിയേങ്ങയിലെ പി.വി. ബാലകൃഷ്ണൻ, പയ്യാവൂരിലെ മംഗലേഷ്, കോട്ടൂരിലെ ചേണിച്ചേരി രാജേഷ്, കൊട്ടൂ൪ വയലിലെ ടി.എൻ. രവീന്ദ്രൻ, ചുഴലിയിലെ പി. ധനേഷ്, പി. പ്രമോദ്, നെല്ലിക്കുറ്റി സ്വദേശിയും ഏരുവേശ്ശി സഹ. ബാങ്ക് ജീവനക്കാരനുമായ അഗസ്റ്റിൻ ജോൺ, കംബ്ളാരിയിലെ ടി.ആ൪. നാരായണൻ, കല്യാട്ടെ മനന്താനത്ത് ഉണ്ണികൃഷ്ണൻ എന്നിവ൪ക്കാണ് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അഡ്വ. നിക്കോളാസ് ജോസഫ് ഇവ൪ക്കുവേണ്ടി ഹാജരായി.
പ്രവ൪ത്തക൪ക്ക് ശ്രീകണ്ഠപുരത്ത് നൽകിയ സ്വീകരണ യോഗത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി പി.വി. ഗോപിനാഥ്, എം. വേലായുധൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.