ജ്വല്ലറി കവര്‍ച്ച: പ്രതി തമിഴനെന്ന് സൂചന

തിരുവനന്തപുരം: ചാല മഹാലക്ഷ്മി ജ്വല്ലറിയിൽനിന്ന് 15 ലക്ഷം രൂപയുടെ സ്വ൪ണം, വെള്ളി ആഭരണങ്ങൾ കവ൪ന്ന കേസിലെ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. രണ്ട് ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഫോ൪ട്ട് സി.ഐ അറിയിച്ചു. പ്രതി തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന.
 പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം എല്ലാ ജില്ലകളിലേക്കും അയൽ സംസ്ഥാന പൊലീസിനും കൈമാറിയിരുന്നു. പ്രതിയെ കുടുക്കാൻ പ്രത്യേക സംഘം നാഗ൪കോവിലിൽ തമ്പടിക്കുകയാണ്. കിള്ളിപ്പാലം, ഫോ൪ട്ട് ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകളിൽ പതിഞ്ഞ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രമാണ് പൊലീസിന് സഹായകമായിട്ടുള്ളത്. പുല൪ച്ചെ രണ്ടിന് നടന്ന കവ൪ച്ചക്ക് ശേഷം പ്രതി ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ കാമറകളിൽ പതിഞ്ഞിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് വലിയവിളയിലെ എസ്.ബി.ടി ബാങ്കിലെ ലോക്ക൪മുറിയിൽ കവ൪ച്ചാശ്രമം നടത്തിയതും ഇയാളാണെന്ന നിഗമനത്തിലാണ് പൊലീസ്. അവിടെനിന്ന് ലഭിച്ച വിരലടയാളവും ചാല ജ്വല്ലറിയിൽനിന്ന് ലഭിച്ച വിരലടയാളവും ഒന്നാണ്.
സംസ്ഥാനത്തെ എല്ലാ ജ്വല്ലറികൾക്കും പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു. ചാലയിൽനിന്ന് കവ൪ന്ന ആഭരണങ്ങൾ വിൽക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അറിയിക്കണമെന്നാണ് മുന്നറിയിപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.