പാലക്കാട്: സൈലൻറ് വാലി കരുതൽ മേഖലയിൽ കുപ്പിവെള്ള ബോട്ട്ലിങ് കമ്പനി സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനം കലക്ട൪ അടുത്ത ബുധനാഴ്ച പ്രഖ്യാപിക്കും. ഇതിൻെറ അന്തിമതെളിവെടുപ്പ് ചൊവ്വാഴ്ച നടന്നു.
കമ്പനി സ്ഥാപിക്കാൻ അപേക്ഷിച്ച ജെ.ജെ. മിനറൽസ് എന്ന സ്ഥാപനവും പദ്ധതിയെ എതി൪ത്ത് നിലപാടെടുത്ത സൈലൻറ്വാലി വൈൽഡ ്ലൈഫ് വാ൪ഡനും ആഗസ്റ്റ് 14ന് കലക്ട൪ പി.എം. അലി അസ്ഗ൪ പാഷയുടെ സാന്നിധ്യത്തിൽ ചേ൪ന്ന യോഗത്തിൽ തങ്ങളുടെ വാദങ്ങൾ രേഖാമൂലം അറിയിച്ചിരുന്നു. ഇവ പരസ്പരം കൈമാറിയശേഷം അന്തിമവാദത്തിന് ചൊവ്വാഴ്ച ഹാജരാവാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച ചേ൪ന്ന യോഗത്തിൽ ഇരുവിഭാഗവും തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു. മുൻ കലക്ടറുടെ കാലത്താണ് സ്ഥാപനം തുടങ്ങാൻ അപേക്ഷ നൽകിയത്. അപേക്ഷ നിരസിച്ചതിനെതിരെ ഉടമ ഹൈകോടതിയെ സമീപിച്ചു. വാദങ്ങൾ കേട്ട് രണ്ട് മാസത്തിനകം ശക്തമായ തീരുമാനമെടുക്കാൻ കോടതി കലക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബ൪ പകുതിയോടെ കോടതി അനുവദിച്ച കാലാവധി അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.