പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കണം -എം.കെ.രാഘവന്‍

ന്യൂദൽഹി: വെളിച്ചെണ്ണ വിപണിക്ക് സഹായകമായ വിധത്തിൽ പാമോയിൽ ഇറക്കുമതി കുറക്കണമെന്ന് എം.കെ. രാഘവൻ എം.പി  ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരക൪ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണം.
കൊപ്രയുടെ താങ്ങുവില ക്വിന്റലിന് ചുരുങ്ങിയത് 8,000 രൂപയാക്കി ഉയ൪ത്തണം. ഒരു ക്വിന്റൽ വെളിച്ചെണ്ണക്ക് കഴിഞ്ഞ വ൪ഷം ഇതേ കാലയളവിൽ 10,000 രൂപ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ 6,150 രൂപയായി ചുരുങ്ങി.  മലബാറിലെ പ്രധാന കാ൪ഷിക വിളയാണ് നാളികേരം. എന്നാൽ, കേരക൪ഷക൪ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. കൊപ്രക്ക് കേന്ദ്രം 5100 രൂപ താങ്ങുവില നൽകുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. വെളിച്ചെണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട നിബന്ധനകളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.  പാമോയിലിന്റെ ഇറക്കുമതി കേരളത്തിൽ നിരോധിച്ചിട്ടുണ്ടെങ്കിലും അയൽസംസ്ഥാനങ്ങൾ വഴി യഥേഷ്ടം ലഭ്യമാണ്. അതുകൊണ്ട് പാമോയിൽ ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം ഏ൪പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.