ഫ്ളോട്ട്: പി.ആര്‍.ഡിക്കും തപാല്‍വകുപ്പിനും ഒന്നാംസ്ഥാനം

തിരുവനന്തപുരം: ചുവപ്പ് നാടയിൽ കുരുങ്ങി ഫയലിൽ ജീവിതം ഹോമിക്കുന്ന പൗരൻ കാണികളുടെ മനം കവ൪ന്നു. സാധാരണക്കാരൻെറ ജീവിതത്തിൽ ചുവപ്പ് നാട കുരുങ്ങുമ്പോൾ ഉതിരുന്ന കണ്ണീരിനെ പ്രമേയവത്കരിക്കുന്ന ദൃശ്യമൊരുക്കിയത് ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പാണ്. സേവനം പൗരൻെറ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന സേവനാവകാശ നിയമത്തിൻെറ രണ്ട് ദൃശ്യങ്ങളാണ് പി.ആ൪.ഡി ഒരുക്കിയത്. സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം പി.ആ൪.ഡിയുടെ ദൃശ്യത്തിനാണ്.
ഇ മെയിലിൻെറയും എസ്. എം.എസിൻെറയും കാലത്ത് കത്തുകളുടെ ഹൃദ്യത വെളിപ്പെടുത്തിക്കൊണ്ട് തപാൽ വകുപ്പ് ഒരുക്കിയ ദൃശ്യത്തിനാണ് കേന്ദ്രസ്ഥാപനങ്ങളുടെ ഇനത്തിൽ ഒന്നാം സ്ഥാനം.
ഓണം ഘോഷയാത്രയോടനുബന്ധിച്ച് വിവിധ സ൪ക്കാ൪ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും വിരുന്നൊരുക്കിയ നിശ്ചലദൃശ്യങ്ങളാണ് കണ്ണിൽ കൗതുകം വിരിയിച്ചത്. എറണാകുളം ഡി.ടി.പി.സിയുടെ ഭാഗമായി അവതരിപ്പിച്ച തലകീഴായി തൂങ്ങിയുള്ള സാഹസിക പ്രകടനം ആശ്ചര്യജനകമായി.
തുമ്പ വി.എസ്.എസ്.സിയുടെ വിണ്ണിലും മണ്ണിലും ഓണാഘോഷം ആയിരുന്നു രാജവീഥിയെ പുളകമണിയിച്ചതിൽ ആദ്യത്തെ നിശ്ചല ദൃശ്യം. തൊട്ട് പിന്നിലായി ഊ൪ജ സംരക്ഷണവുമായി അന൪ട്ട്. കേരളത്തിൻെറയും ലക്ഷദ്വീപിൻെറയും എൻ.സി.സി കേഡറ്റുകളും അണിനിരന്നു. കാ൪ഷിക വികസന ബാങ്കും തിരുവനന്തപുരം സഹകരണബാങ്കും ഗ്രാമീണ ആരോഗ്യ വകുപ്പും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും തയാറാക്കിയ ദൃശ്യങ്ങൾ ശ്രദ്ധേയമായി. മൃഗസംരക്ഷണവകുപ്പിൻെറ വിദ്യാ൪ഥികൾക്കിടയിലുള്ള പ്രവ൪ത്തനം സൂചിപ്പിക്കുന്ന ദൃശ്യമുണ്ടായിരുന്നു. എസ്.ബി.ടി, ഫെഡറൽ ബാങ്കുകൾ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന ദൃശ്യവും ഉണ്ടായിരുന്നു. ഫയ൪ഫോഴ്സിൻെറ ദൃശ്യങ്ങൾക്കൊപ്പം പത്തനംതിട്ട ഗവിയിൽ നിന്ന് ചുരമിറങ്ങുന്ന ട്രാൻസ്പോ൪ട്ട് ബസിൻെറയും വിദേശികളുൾപ്പെടെയുള്ളവ൪ക്ക് സുരക്ഷിത യാത്രക്ക് കെ.എസ്.ആ൪.ടി.സിയെ ആശ്രയിക്കുന്നതും സൂചിപ്പിക്കുന്ന ദൃശ്യവുമുണ്ടായിരുന്നു. ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിൻെറ ദൃശ്യത്തിൽ പൊയ്കാൽ നടത്തം കൗതുകമുണ൪ത്തി. വ്യവസായ വകുപ്പിന് കീഴിലെ കൈത്തറി വിഭാഗവും കോസ്റ്റ് ഗാ൪ഡ്, ഫിഷറീസ് വകുപ്പ്, വൈദ്യുതി വകുപ്പ്, സി ഡിറ്റ്, ലോട്ടറി വകുപ്പിൻെറ കാരുണ്യ ഭാഗ്യക്കുറി, കുടുംബശ്രീ, ക്ഷീര വകുപ്പ്, കൃഷി, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മൊബൈൽ ദുരുപയോഗത്തെ കുറിച്ചുള്ള ദൃശ്യമൊരുക്കിയത് ചിരിവിട൪ത്തി. കെ.ടി.ഡി.സി, ഹോട്ടികോ൪പ് തുടങ്ങി നൂറിൽപരം നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാന തലത്തിലെ നിശ്ചലദൃശ്യത്തിനുള്ള രണ്ടാം സ്ഥാനം ക്ഷീര വികസന വകുപ്പിനും കേന്ദ്ര സ്ഥാപനങ്ങളിൽ നിന്നുള്ളതിന് റിസ൪വ് ബാങ്കിനുമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് ഒന്നാംസ്ഥാനവും കുടുംബശ്രീക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. പൊതുമേഖലയിൽ ഹോ൪ട്ടികോ൪പ്പിന് ഒന്നാം സ്ഥാനവും കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് കോ൪പറേഷന് രണ്ടാം സ്ഥാനവും ലഭിച്ചു. സഹകരണവിഭാഗത്തിൽ തിരുവനന്തപുരം, നെടുമങ്ങാട് സ൪ക്കിൾ സഹകരണ യൂനിയനുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ബാങ്കിങ് മേഖലയിൽ നിന്നുള്ള ഫെഡറൽ, എസ്.ബി.ടി ബാങ്കുകൾക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. സ്വകാര്യ രംഗത്ത് നിന്നുള്ളതിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ സി ഡിറ്റ്, ടെക്നോ പാ൪ക്ക് എന്നിവക്കാണ്. കലാക്ഷേത്രയുടെ പൂക്കാവടിക്കാണ് നാടൻ കലാരൂപങ്ങളിൽ ഒന്നാം സ്ഥാനം. പത്തനംതിട്ട പടയണി സംഘത്തിന് രണ്ടാംസ്ഥാനം ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.