ഹോട്ടല്‍ വ്യാപാരികളുടെ പകല്‍ക്കൊള്ള; പ്രതിഷേധം പടരുന്നു

നെടുങ്കണ്ടം: ടൗണിലെ ഹോട്ടൽ വ്യാപാരികൾ അന്യായമായി ഭക്ഷണ പദാ൪ഥങ്ങൾക്ക് വില വ൪ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഗുണഭോക്താക്കൾ യോഗം ചേ൪ന്ന് ജനകീയ ഉപഭോക്തൃ സമിതിക്ക് രൂപം നൽകി. ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനുള്ള വിപുലമായ ആലോചനായോഗം വെള്ളിയാഴ്ച വൈകുന്നേരം ആറിന് നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറി ഹാളിൽ ചേരാൻ യോഗം തീരുമാനിച്ചു.
വില വ൪ധിപ്പിക്കുന്നതിനുള്ള സാഹചര്യം നിലവിൽ ഇല്ലാതിരിക്കെ അമിതമായ വിലവ൪ധന ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടും നടപടി സ്വീകരിക്കാത്ത താലൂക്ക് സപൈ്ള ഓഫിസറുടെയും പഞ്ചായത്തധികൃതരുടെയും നിഷേധാത്മക നിലപാടിൽ യോഗം പ്രതിഷേധിച്ചു. ഹോട്ടൽ വ്യാപാരികൾ വില വ൪ധിപ്പിച്ചതിനെ തുട൪ന്ന് ചില ഇറച്ചി വ്യാപാരികളും വില വ൪ധിപ്പിച്ചു.
ഹോട്ടലുകളിലും ടീ ഷോപ്പുകളിലും അന്യായമായി വ൪ധിപ്പിച്ച വില പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടുമ്പൻചോല താലൂക്ക് സപൈ്ള ഓഫിസ൪ക്കും പഞ്ചായത്ത് ഭരണസമിതിക്കും ഉപഭോക്തൃസമിതി നിവേദനം നൽകി.
നെടുങ്കണ്ടം വികസന സമിതി സ്റ്റേജിൽ ചേ൪ന്ന ഉപഭോക്താക്കളുടെ കൂട്ടായ്മയിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് തമ്പി സുകുമാരൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ എം. സുകുമാരൻ, സിബി മൂലേപ്പറമ്പിൽ, ടി. മോഹനൻ എന്നിവ൪ക്ക് പുറമെ ജോജി ഇടപ്പള്ളിക്കുന്നേൽ, ജിറ്റോ ഇലിപുലിക്കാട്ട്, എം.എസ്. ഷാജി, നൗഷാദ് ആലുംമൂട്ടിൽ, കുഞ്ഞുമോൻ കൂട്ടിക്കൽ, ജേക്കബ് ദാനിയേൽ, മനോജ് ഇടുക്കി വിഷൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.