അനധികൃത മണല്‍ കടത്ത്; 32,500 രൂപ പിഴ ചുമത്തി

ആലപ്പുഴ: വേമ്പനാട്ടുകായലിൽ  ഇരുപത്തിനാലായിരം ഭാഗത്ത് അനധികൃത മണൽ കടത്തിൽ ഏ൪പ്പെട്ട വള്ളവും എൻജിനും പുളിങ്കുന്ന് പൊലീസ് പിടിച്ചെടുത്തു. ഇവ പിന്നീട് ആ൪.ഡി.ഒ മുഖേന കലക്ട൪ക്ക് കൈമാറി. വള്ളത്തിൻെറ വിലയായ 7500 രൂപയും പിഴയായി 25,000 രൂപയുംവള്ളം ഉടമയിൽനിന്ന് ഈടാക്കാൻ കലക്ട൪ ഉത്തരവിട്ടു. വള്ളത്തിലുണ്ടായിരുന്ന എൻജിൻ ഫയ൪ ആൻഡ് റസ്ക്യൂ അസി.ഡിവിഷനൽ ഓഫിസ൪ക്ക് കൈമാറാനും വള്ളം ഉടമക്കെതിരെ നടപടി സ്വീകരിക്കാനും ഉത്തരവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.