പ്രതിയുടെ ഫോട്ടോ മൊബൈലില്‍ എടുത്തതിന് കേസ്

ചാവക്കാട്: ചാവക്കാട് കോടതിയിൽ പ്രതിയുടെ ഫോട്ടോ എടുത്ത വാദിയുടെ പേരിൽ മജിസ്ട്രേറ്റിൻെറ നി൪ദേശാനുസരണം  പൊലീസ് കേസെടുത്തു. ചെക്ക് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പ്രതിയുടെ പടം മൊബൈൽ ഫോണിൽ പക൪ത്തിയ കൂനംമൂച്ചി തരകൻ മേലൂട്ട് ജോബി വ൪ഗീസിൻെറ (54) പേരിലാണ് എസ്.ഐ കെ. മാധവൻകുട്ടി കേസെടുത്തത്. ശനിയാഴ്ച കോടതിക്ക് പുറത്ത് വെച്ചാണ് ഫോട്ടോ എടുത്തത്.
പ്രതിസ്ഥാനത്തുള്ളയാൾ മജിസ്ട്രേറ്റ് ആ൪.എൽ. ബൈജുവിനോട് പരാതി പറഞ്ഞതിനെത്തുട൪ന്ന് പൊലീസിനെ വിളിച്ച് ജോബിയുടെ പേരിൽ കേസെടുക്കാൻ നി൪ദേശിക്കുകയായിരുന്നു. കോടതിയിൽ മൊബൈൽ ഉപയോഗിച്ചതിനാണ് കേസെടുത്തതെന്ന് എസ്.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.