വാടാനപ്പള്ളി: വിവിധ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ സ്വകാര്യ സംരംഭത്തോടെയുള്ള നൂതന ആശയമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വകാര്യമേഖല കൂടി കൈകോ൪ത്തതോടെയാണ് തളിക്കുളത്ത് റൂറൽ അപ്പാരൽ പാ൪ക്ക് വേഗം നടപ്പായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാ൪ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1000 പേ൪ക്കാണ് ഇവിടെ തൊഴിൽ ലഭിക്കുക.
നാട്ടിൽ വികസനവും തൊഴിലും ഉണ്ടാകാൻ സ്വകാര്യ മേഖലയെക്കൂടി ഉൾപ്പെടുത്തി സുതാര്യമായ പദ്ധതി നടപ്പാക്കണം. എന്നാൽ, അഴിമതി പാടില്ല. തളിക്കുളത്തെ ‘പുര’ പദ്ധതിയിലെ ചില സാങ്കേതിക തടസ്സം നീക്കിയാൽ പ്രവ൪ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. വികാസ് ട്രസ്റ്റ് ചെയ൪മാൻ ഡോ. പി. മുഹമ്മദാലി ആമുഖ പ്രഭാഷണം നടത്തി. സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രഖ്യാപനം പി.സി. ചാക്കോ എം.പി നി൪വഹിച്ചു. ഗീതാ ഗോപി എം.എൽ.എ നി൪മാണസംഘത്തെ ആദരിച്ചു. ടി.എൻ. പ്രതാപൻ എം.എൽ.എ സ്നേഹോപഹാരം നൽകി. പി.എ. മാധവൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കെ.വി. ദാസൻ, ജില്ലാ കലക്ട൪ ഫ്രാൻസിസ്, ബ്ളോക്ക് പ്രസിഡൻറ് കെ. ദിലീപകുമാ൪, തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ടി.ആ൪. ചന്ദ്രദത്ത് എന്നിവ൪ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.