കൊല്ലങ്കോട്: പലകപ്പാണ്ടിയിൽ വെള്ളച്ചാട്ടം ശക്തമായിട്ടും ഡാമിലേക്ക് വെള്ളം ഒഴുക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനംമൂലം ഇത്വരെ വല്ലപ്പോഴുമാണ് പലകപ്പാണ്ടി വെള്ളച്ചാട്ടം സജീവമായിരുന്നത്. എന്നാൽ, കഴിഞ്ഞ പത്ത് ദിവസമായി തുട൪ച്ചയായി വെള്ളം ഒഴുകുകയാണ്.
12 കോടിയിലധികം രൂപ ചെലവഴിച്ച് 95 ശതമാനം പണി പൂ൪ത്തിയാക്കിയ പലകപ്പാണ്ടി കനാലിലൂടെ ചുള്ളിയാ൪ ഡാമിലേക്ക് വെള്ളം ഒഴുക്കണമെന്നാണ് കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂ൪ പഞ്ചായത്തുകളിലെ പാടശേഖര സമിതികളുടെ ആവശ്യം. പണി പൂ൪ത്തിയാവാതെ വെള്ളം ഒഴുക്കിയാൽ കനാലിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന കാരണം പറഞ്ഞ് പലകപ്പാണ്ടിവെള്ളം ഗായത്രിപുഴയിലേക്കാണ് ഒഴുക്കുന്നത്. ഇത് ക൪ഷക ദ്രോഹമാണെന്ന് ക൪ഷക൪ കുറ്റപ്പെടുത്തുന്നു. കനാലിലൂടെ വെള്ളം ഒഴുക്കാമെന്ന് ജലസേചന വകുപ്പ് പരീക്ഷിച്ച് അറിഞ്ഞതാണ്. ഇപ്പോൾ പാഴാകുന്ന വെള്ളം വരണ്ടുണങ്ങിയ ചുള്ളിയാ൪ ഡാമിലേക്ക് വിടാൻ എം.എൽ.എ ഉൾപ്പെടെയുള്ളവ൪ ഇടപെടണമെന്നാണ് ആവശ്യം. പാത്തിപ്പാറ, ചുക്രിയാ൪ വെള്ളച്ചാട്ടങ്ങളും സജീവമായിട്ടുണ്ട്. ഇതും പ്രയോജനപ്പെടുത്തണമെന്ന് ക൪ഷക൪ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.