മാന്‍ പാര്‍ക്കിലെ പുലി സാന്നിധ്യം: വാളയാര്‍ മേഖലയില്‍ ഭീതി

പാലക്കാട്: കഞ്ചിക്കോട്, വാളയാ൪ മേഖല ഇപ്പോഴും പുലിപ്പേടിയിൽ. പുലിയെ പിടിക്കാൻ വനംവകുപ്പ് സ്ഥാപിച്ച കൂടുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞയാഴ്ച  കഞ്ചിക്കോട് മേഖലയിലായിരുന്നു പുലിയുടെ സഞ്ചാരം. രണ്ടുദിവസം മുമ്പ് വാളയാ൪ ഹൈവേയോട് ചേ൪ന്ന മാൻ പാ൪ക്കിൽ പുലി മാനിനെ കൊന്നു. പകുതി തിന്നശേഷം ബാക്കി കൊണ്ടുപോവുന്നതിനിടയിൽ കമ്പി വേലിയിൽ കുരുങ്ങിയതിനാൽ ഉപേക്ഷിക്കുകയായിരുന്നു. മാൻ പാ൪ക്കിനകത്ത് കടന്ന് മാനിനെ പിടിച്ചുകൊണ്ടുപോയതോടെ പരിസരത്തെ ജനം ഭീതിയിലാണ്. നൂറ് കണക്കിന് വാഹനങ്ങൾ മാൻ പാ൪ക്കിന് സമീപം പാ൪ക്ക് ചെയ്യാറുണ്ട്. ലോറി ജീവനക്കാ൪ വാഹനങ്ങൾക്കകത്ത് കിടന്നുറങ്ങാറുമുണ്ട്. മാനിനെ കിട്ടാതെ വരുമ്പോൾ പുലി മനുഷ്യരെ പിടിക്കുമോയെന്ന ഭീതിയിൽ കഴിയുകയാണ് ഇവിടുത്തുകാ൪. കഞ്ചിക്കോട് മേഖലയിൽ ഇറങ്ങിയ പുലി ആടുകൾ, നായകൾ എന്നിവയെ പിടിച്ചുകൊണ്ടുപോയിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.