സ്കൂള്‍ കുത്തിത്തുറന്ന് മോഷണം; കമ്പ്യൂട്ടറുകളും വൈദ്യുതോപകരണങ്ങളും നശിപ്പിച്ചു

തിരുവനന്തപുരം: വട്ടിയൂ൪ക്കാവ് ഗവ. ഹയ൪സെക്കൻഡറി സ്കൂളിൽ മോഷണം. ഓണ അവധിക്ക് സ്കൂൾ പൂട്ടിയിട്ടും ക്ളാസ് മുറിയിൽ വിളക്ക് തെളിഞ്ഞത് ശ്രദ്ധയിൽപെട്ട നാട്ടുകാരും സ്കൂൾ അധികൃതരും നടത്തിയ പരിശോധനയിലാണ് മോഷണം നടന്നത് അറിഞ്ഞത്. യു.പി, ഹൈസ്കൂൾ, ഹയ൪സെക്കൻഡറി, വൊക്കേഷണൽ ഹയ൪സെക്കൻഡറി വിഭാഗങ്ങളുള്ള കമ്പ്യൂട്ട൪ ലാബ് കുത്തിത്തുറന്ന് കമ്പ്യൂട്ടറുകളും മറ്റ് വൈദ്യുതോപകരണങ്ങളും നശിപ്പിക്കുകയും ലാപ് ടോപ്പുകൾ മോഷ്ടിക്കുകയും ചെയ്തു. തൊട്ടടുത്ത ക്ളാസ് മുറിയിലെ നാല് ഫാനുകൾ ഇളക്കി പൊട്ടിച്ചനിലയിലാണ്. ഫാനിൽ  ‘സോറി’ എന്ന് എഴുതിയിട്ടുണ്ട്.
പാചകപ്പുരയുടെ പൂട്ട് പൊളിച്ച് കൈക്കലാക്കിയ വെട്ടുകത്തിയും പിച്ചാത്തിയും ഉപയോഗിച്ചാണ് മോഷ്ടാക്കൾ ഫാനുകളും മിക്സിയും നശിപ്പിച്ചതെന്ന് കരുതുന്നു.
ഹയ൪സെക്കൻഡറി വിഭാഗം പ്രിൻസിപ്പലിൻെറ മുറിയിലെ അലമാരകളും മേശകളും തക൪ക്കുകയും ഫയലുകളും മറ്റും വലിച്ചെറിയുകയും ചെയ്തു. മേശപ്പുറത്തിരുന്ന കമ്പ്യൂട്ടറും പ്രൻററും  യു.പി വിഭാഗം കമ്പ്യൂട്ട൪ ലാബിൻെറ സീലിങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. പേരൂ൪ക്കട സി.ഐ വി .ജയചന്ദ്രൻ, വട്ടിയൂ൪ക്കാവ് എസ്.ഐ വിൻസൻറ് എം.എസ്. ദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വട്ടിയൂ൪ക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. മേയ൪ കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയ൪ ജി. ഹാപ്പികുമാ൪ എന്നിവ൪ സ്ഥലം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.