റാന്നി: മക്കപ്പുഴയിൽ വീണ്ടും മോഷണം. വീട് കുത്തിത്തുറന്ന് സ്വ൪ണാഭരണങ്ങളും പണവും കവ൪ന്നു. വ്യാഴാഴ്ച രാത്രി മക്കപ്പുഴ ദ്വാരകയിൽ പ്രശാന്തിൻെറ വീട് കുത്തിത്തുറന്ന് മൂന്നരപ്പവൻെറ സ്വ൪ണാഭരണങ്ങളും 600 രൂപ അടങ്ങുന്ന പേഴ്സ്, മൊബൈൽ ഫോൺ എന്നിവയാണ് കവ൪ന്നത്. വീട്ടിൽ ആളില്ലായിരുന്നു.
വീടിൻെറ കതക് കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാര പൊളിച്ചാണ് മോഷണം നടത്തിയത്. മറ്റു മുറികളിലെയും അലമാരയും കുത്തിത്തുറന്നിട്ടുണ്ട്. മോഷ്ടാക്കൾ അടുക്കളയിൽ കയറി ഫ്രിഡ്ജ് തുറന്ന് അച്ചാറും ഗ്ളാസും എടുത്ത് വീടിൻെറ ഗേറ്റിന് മുന്നിലിരുന്ന് മദ്യപിച്ചതിൻെറ ലക്ഷണങ്ങളുണ്ട്. ഒരാഴ്ചമുമ്പാണ് സമീപം തന്നെയുള്ള മക്കപ്പുഴ ദിനേശ് ഭവനിൽ ദിനേശിൻെറ വീട്ടിൽ ഗ൪ഭിണിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വ൪ണാഭരണങ്ങൾ കവ൪ന്നത്. ഇതുസംബന്ധിച്ച് ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. പത്തനംതിട്ടയിൽ നിന്ന് ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.