കൂറ്റന്‍ പരസ്യബോര്‍ഡ് 11 കെ.വിയിലേക്ക് മറിഞ്ഞു

കൊല്ലം: കെട്ടിടത്തിന് മുകളിലെ കൂറ്റൻ പരസ്യബോ൪ഡ് 11 കെ.വി ലൈനിന് മുകളിലൂടെ റോഡിലേക്ക് മറിഞ്ഞു. ഫയ൪ ഫോഴ്സിൻെറയും പൊലീസിൻെറയും സമയോജിത ഇടപെടൽ മൂലം വൻഅപകടം ഒഴിവായി.
വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ കണ്ണനല്ലൂ൪ മുട്ടക്കാവിന് സമീപത്താണ് സംഭവം. ഇവിടെ ഒരു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന  ഏകദേശം 50 അടിയോളം ഉയരമുള്ള പരസ്യബോ൪ഡാണ് ശക്തമായ മഴയിൽ നിലം പൊത്തിയത്. ബോ൪ഡ് 11 കെ.വി ലൈനിൻെറ മുകളിലേക്ക് വീണതോടെ എന്ത് ചെയ്യണമെന്നറിയാതെ ജനം പരിഭ്രാന്തരായി. ഈ സമയം ലൈനിൽ വൈദ്യുതിയുമുണ്ടായിരുന്നു. നാട്ടുകാ൪ വിവരമറിയിച്ചതിനെ തുട൪ന്ന് വൈദ്യുതി ബന്ധം വിഛേദിച്ചു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക കുറഞ്ഞത്. ഇതിനിടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.  ഓണക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഇരുചക്രവാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. വാഹനങ്ങൾ വഴി തിരിച്ചുവിട്ടാണ് ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിച്ചത്.  കൊല്ലം, പരവൂ൪  സ്റ്റേഷനുകളിൽ നിന്ന് ഫയ൪ഫോഴ്സ് യൂനിറ്റുകളെത്തി പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകി.  ഇരു സ്റ്റേഷനുകളിൽ നിന്നും പതിനഞ്ചോളം പേ൪ രണ്ടര മണിക്കൂറോളം പണിയെടുത്താണ് ബോ൪ഡ് നീക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.