തിരുവനന്തപുരം: ശവം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോ൪മാലിൻ ചേ൪ത്ത് വിറ്റ പാൽ നിരോധിച്ചു. കൊല്ലം ആസ്ഥാനമായി വിലാസം നൽകി തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കെ.സി.എ മിൽക്കാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഒരുമാസത്തേക്ക് നിരോധിച്ചത്.
ലയ മിൽക്ക് പ്രോഡക്ട്സ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഉമയനല്ലൂ൪, കൊല്ലം എന്ന മേൽവിലാസം കാണിച്ച് തമിഴ്നാട്ടിൽനിന്നാണ് കെ.സി.എ മിൽക്ക് കൊണ്ടുവരുന്നത്. കൊല്ലം ജില്ലയിലാണിത് കൂടുതൽ വിൽക്കുന്നത്.
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഭാഗത്തുവെച്ചാണ് ഭക്ഷ്യസുരക്ഷാ സ്പെഷൽ സ്ക്വാഡ് ഇതിൻെറ സാമ്പിളെടുത്തത്. ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിൻെറ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോ൪മാലിൻ കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്നുള്ള ഹെറിറ്റേജ് പത്മനാഭ, ജേഷ്മ, മെയ്മ എന്നീ ബ്രാൻഡുകളിലെ പാലുകൾ സംസ്ഥാനത്ത് നിരോധിച്ചതിന് പിന്നാലെയാണിത്. മൂന്ന് ബ്രാൻറിലും ഫോ൪മാലിൻ കണ്ടെത്തി.
പാലിൽ ഫോ൪മാലിൻ ചേ൪ത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിലക്കിയ നടപടി പിൻവലിക്കണമെന്നുമുള്ള ഹെറിറ്റേജ് പത്മനാഭയുടേയും ജേഷ്മയുടേയും അപ്പീൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷൻ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.