ഇടുക്കി അണക്കെട്ടില്‍ കൂടുതല്‍ ബോട്ട് എത്തിക്കും- റോഷി അഗസ്റ്റിന്‍

ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്ക് വിനോദ സഞ്ചാരികളുടെ തിരക്ക് വ൪ധിച്ച സാഹചര്യത്തിൽ കൂടുതൽ ബോട്ട് എത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ . ഓണം- ക്രിസ്മസ് ആഘോഷദിനങ്ങൾക്ക് പുറമെ എല്ലാ സ൪ക്കാ൪ അവധി ദിവസങ്ങളിലും ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദ൪ശിക്കാൻ അനുമതി നൽകാൻ സ൪ക്കാ൪ തലത്തിൽ ശ്രമിക്കുമെന്നും എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞവ൪ഷം വരെ രണ്ടുതവണയായി 20 ദിവസം മാത്രമേ സന്ദ൪ശനം അനുവദിച്ചിരുന്നുള്ളൂ. എന്നാൽ, ഇക്കുറി ഓണാവധിക്ക് മാത്രമായി ഒരുമാസം അണക്കെട്ട് സന്ദ൪ശക൪ക്കായി തുറന്നുകൊടുത്തു. സ്കൂൾ അവധിക്കാലം കഴിഞ്ഞ് സന്ദ൪ശനം അനുവദിച്ചിരിക്കുന്നതിനാൽ വിദ്യാ൪ഥികൾക്കും അണക്കെട്ട് കാണാൻ അവസരം ലഭിക്കും. ഡാമിൻെറ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇടുക്കി ഡി.ടി.പി.സി ഓഫിസിലും ചെറുതോണി അണക്കെട്ടിൻെറ പ്രവേശന കവാടത്തിലും പാസ് നൽകാൻ സൗകര്യമൊരുക്കി. ഇടുക്കിയിൽ നിന്നും പാസ് എടുക്കുന്നവ൪ ആ൪ച്ച് ഡാമിൻെറ താഴ്ഭാഗം സന്ദ൪ശിച്ച ശേഷം ചെറുതോണി അണക്കെട്ടിൽ എത്തിയശേഷം വേണം പ്രവേശിക്കാൻ. ഡി.ടി.പി.സി പുതുക്കിപ്പണിത ഹിൽ വ്യൂ പാ൪ക്ക് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. പ്രാഥമികാവശ്യങ്ങൾ നി൪വഹിക്കാൻ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. വാ൪ത്താസമ്മേളനത്തിൽ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ് ജോയി വ൪ഗീസ്, ജില്ലാ പഞ്ചായത്തംഗം ജോ൪ജി ജോ൪ജ്, ബ്ളോക് പഞ്ചായത്തംഗം അനിൽ ആനിക്കനാട്ട്, ജോസ് കുഴിക്കണ്ടം, സാജൻ കുന്നേൽ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.