വയനാട് കടുവാ സങ്കേതമാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

സുൽത്താൻ ബത്തേരി: വയനാട് വന്യജീവികേന്ദ്രം കടുവാസങ്കേതമാക്കാനുള്ള നീക്കത്തിനും അനുദിനം വ൪ധിച്ചുവരുന്ന വന്യജീവി ഭീഷണിക്കുമെതിരെ വനയോര ക൪ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി.
തുട൪ച്ചയായി 48 മണിക്കൂ൪ ബത്തേരി മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ച് പ്രക്ഷോഭം ആരംഭിക്കാൻ യോഗം തീരുമാനിച്ചു.
വാ൪ഡ് അംഗം കെ.എം. പൗലോസിൻെറ അധ്യക്ഷതയിൽ വള്ളുവാടി കുളത്തൂ൪കുന്നിൽ ചേ൪ന്ന കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൺവീന൪ യോഹന്നാൻ വ൪ഗീസ്, പി.സി. മോഹനൻ മാസ്റ്റ൪, എസ്.ജി. സുകുമാരൻ, ബേബി വ൪ഗീസ്, ഫാ. വ൪ഗീസ് മമ്പ്രത്ത് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.