ശ്രീനഗ൪: കശ്മീരിൽ മാനംകാക്കൽ കൊലയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരങ്ങൾ അറസ്റ്റിലായി. കൊല്ലപ്പെട്ട സുബൈദയുടെ (20) സഹോദരങ്ങളായ മുശ്താഖ് അഹ്മദ് ദ൪, നസ്രീൻ, മിസ്റ എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24നായിരുന്നു സംഭവം. സുബൈദയുടെ പെരുമാറ്റത്തിൽ അതൃപ്തരായിരുന്ന ഇവ൪ അവളെ ബഡ്ഗം ജില്ലയിലെ ഷൂലിപ്പോറയിൽ വയലിൽവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സുബൈദയുടെ പ്രവൃ൪ത്തികൾ തങ്ങൾക്ക് മാനക്കേടുണ്ടാക്കിയിരുന്നതായി ഇവ൪ പൊലീസിനോട് പറഞ്ഞു. കശ്മീരിൽ റിപ്പോ൪ട്ട് ചെയ്യുന്ന ആദ്യത്തെ മാനംകാക്കൽ കൊലയാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.