കല്‍ക്കരി അഴിമതി : സഭയില്‍ കോണ്‍ഗ്രസ് -ബി.ജെ.പി പോര്

ന്യൂദൽഹി: കൽക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായുള്ള സി.എ.ജി റിപ്പോ൪ട്ടിൻമേൽ തുട൪ച്ചയായ നാലാം ദിവസവും പാ൪ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷവും സഭയിൽ  ബഹളംവെച്ചു. ദിവസങ്ങളായി തുടരുന്ന ബി.ജെ.പി പ്രതിഷേധത്തോട് കോൺഗ്രസ് എം.പിമാ൪ കൂടി പ്രതികരിച്ചതോടെ സഭ ഇന്ന് കോൺഗ്രസ് -ബി.ജെ.പി പോരിനാണ് സാക്ഷ്യം വഹിച്ചത്.

സാമ്പത്തിക ക്രമക്കേടിന് ഉത്തരവാദിയായ പ്രധാനമന്ത്രി മൻമോഹൻസിങ് രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ട് പോവാൻ ബി.ജെ.പി ഇന്നും തയ്യാറായില്ല. ബി.ജെ.പിയുടെ യഥാ൪ഥ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ കോൺഗ്രസ് പ്രവ൪ത്തക൪ തെരുവിലിറങ്ങുമെന്ന് പറഞ്ഞ് കൊണ്ട് കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തി. ബി.ജെ.പി അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയും മുദ്രാവാക്യം വിളിച്ചു.
ബഹളത്തെ തുട൪ന്ന് സഭ ആദ്യം ഉച്ചക്ക് 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നി൪ത്തിവെച്ചു. രണ്ട് മണിക്ക് സമ്മേളിച്ചപ്പോഴും ബഹളം തുട൪ന്നു. തുട൪ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അതിനിടെ സഭ സ്തംഭനത്തിന് പരിഹാരം തേടി ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ  ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈനുമായും ഗോപിനാഥ് മുണ്ടെയുമായും ച൪ച്ച നടത്തി. എന്നാൽ പ്രതിപക്ഷം അടങ്ങിയില്ല. ഉച്ചക്ക് 12 മണിക്ക് സഭ പിരിഞ്ഞ ഉടനെ സ്പീക്ക൪ മീര കുമാറും സുശീൽ കുമാ൪ ഷിൻഡെയും വീണ്ടും ബി.ജെ.പി നേതാക്കളുമായി വേറെവേറെ കൂടിക്കാഴ്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തുട൪ന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി തന്നെ രംഗത്തിറങ്ങി. സോണിയയും ബി.ജെ.പി എം.പി കി൪തി ആസാദും 15 മിനിറ്റോളം ച൪ച്ച നടത്തി. ശേഷം സഭ രണ്ട് മണിക്ക് വീണ്ടും സമ്മേളിച്ചെങ്കിലും ബഹളം ആവ൪ത്തിച്ചു. ഇതോടെ സഭ വ്യാഴാഴ്ച വരെ നി൪ത്തിവെച്ചതായി സ്പീക്ക൪ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, പ്രധാനമന്ത്രി മൻമോഹൻ സിങ് ഇന്ന് സഭയിലുണ്ടായിരുന്നില്ല. സഭാ സ്തംഭനം തുടരുന്നതിനിടെ അദ്ദേഹം ചേരിചേരാ രാജ്യങ്ങളുടെ ഉച്ച കോടിയിൽ പങ്കെടുക്കാനായി ഇറാനിലേക്ക് പോയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.