വിവിധ വാഹനാപകടങ്ങളില്‍ 14 പേര്‍ക്ക് പരിക്ക്

പീരുമേട്: ദേശീയപാത 220ൽ വളഞ്ഞാങ്കാനം, പെരുവന്താനം, ചുഴുപ്പ് എന്നിവിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 14 പേ൪ക്ക് പരിക്ക്്. വളഞ്ഞാങ്കാനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശികളായ അബിൻ ഷാജി (13), വിശ്വംഭരൻ (67), ഭാര്യ ശ്രീലത (46), രേഷ്മ (24), തങ്കച്ചൻ (51), ബ്ളെസി (28) എന്നിവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുഴുപ്പിൽ ജീപ്പ്, കാ൪ എന്നിവ കൂട്ടിയിടിച്ച് നിസ്സാര പരിക്കേറ്റ എട്ടുപേരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തെതുട൪ന്ന് അരമണിക്കൂ൪ ഗതാഗതം സ്തംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.