മാഞ്ഞൂരില്‍ മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷം

കടുത്തുരുത്തി: മാഞ്ഞൂ൪ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷം. പൊലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാ൪ ഡിവൈ.എസ്.പിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം കുറുപ്പന്തറ മത്സ്യമാ൪ക്കറ്റിന് സമീപം ബാങ്ക് മാനേജറുടെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. കുറുപ്പന്തറ കണ്ടാറ്റുപാടം ദേവീക്ഷേത്രത്തിൽനിന്ന് 25 ഓട്ടുവിളക്കുകൾ മൂന്നാഴ്ച മുമ്പാണ് മോഷണം പോയത്.
കളത്തൂരിന് സമീപം അടഞ്ഞുകിടന്ന വിദേശമലയാളിയുടെ വീട് മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. പൊലീസ് പ്രാഥമികാന്വേഷണം മാത്രമാണ് നടത്തിയത്. തുട൪ന്നാണ് നാട്ടുകാ൪ ചേ൪ന്ന് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
മേട്ടുപാറ, ആദിത്യപുരം, കക്കത്തുമല, മധുരവേലി എന്നിവിടങ്ങളിൽ രാത്രിസമയങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം വ൪ധിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സമീപത്തെ റബ൪, എണ്ണപ്പന തോട്ടങ്ങൾ മദ്യപാനികൾ കൈയടക്കിയിരിക്കുകയാണ്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.