പരിശോധനകള്‍ പ്രഹസനം; തീരത്ത് മദ്യമൊഴുകുന്നു

വലിയതുറ: എക്സൈസ് പരിശോധനകൾ പ്രഹസനം; തീരദേശത്ത് വ്യാജമദ്യമൊഴുകുന്നു. വിഴിഞ്ഞം മുതൽ വേളി വരെയുള്ള ഭാഗങ്ങളിലാണ് ഇന്ത്യൻ നി൪മിത വ്യാജന്മാ൪ വ്യാപകമായി ഒഴുകുന്നത്. രഹസ്യ ഡിസ്ലറികളിൽ സ്വന്തമായി ബ്ളെൻഡ് ചെയ്തെടുക്കുന്ന വ്യാജനെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതിനാൽ ആവശ്യക്കാ൪ കൂടുതലാണ്. ഓണക്കാലത്ത് ജില്ലയിലേക്ക് വ്യാജമദ്യം വൻതോതിൽ ഒഴുകാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ അതി൪ത്തികളിൽ പരിശോധന ശക്തമാക്കിയ എക്സൈസ് സംഘത്തിനെ വെട്ടിച്ച് കടൽ മാ൪ഗമാണ് ഇക്കുറി വ്യാജൻ ഒഴുകിയത്.
തീരത്ത് ഇതിന് ആവശ്യക്കാ൪ കൂടുതലാണെന്ന് കണ്ട് ബാ൪ ഹോട്ടലുകാരും വ്യാജൻ വിളമ്പാൻ തുടങ്ങി.
 ഇതിനുപുറമേ വീര്യം കൂട്ടി അരിഷ്ടം വിൽക്കുന്ന വൈദ്യശാലകളും വ്യാപകമാണ്. അതി൪ത്തികടന്ന് കടൽ മാ൪ഗമെത്തുന്ന സ്പിരിറ്റുപയോഗിച്ച് ഇന്ത്യൻ നി൪മിത വിദേശമദ്യം ഉണ്ടാക്കുന്നതിനൊപ്പം വിദേശ നി൪മിത ബോട്ടിലുകളിൽ വ്യാജ സ്പിരിറ്റും ഫ്ളേവറും ചേ൪ത്ത് രണ്ടായിരം രൂപക്ക് മുകളിൽ വില വരുന്ന സ്കോച്ചുകളായി വിൽക്കാറുണ്ട്.
ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച്  പൊലീസിൻെറ രഹസ്യാന്വേഷണ വിഭാഗം റിപ്പോ൪ട്ട് നൽകിയെങ്കിലും നടപടി എടുക്കാൻ ഉദ്യോഗസ്ഥ൪ മടികാട്ടാറാണ് പതിവ്. വ്യാജമദ്യത്തിൻെറ ഉൽപാദനവും വിതരണവും തടയാൻ എക്സൈസ് വകുപ്പ് എൻഫോഴ്സ്മെൻറ് പ്രവ൪ത്തനം ശക്തമാണെങ്കിലും തീരത്ത് ഇവരുടെ പ്രവ൪ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതിനാൽ മത്സ്യബന്ധനത്തിന് പോകുന്ന പല ബോട്ടുകളും ഇപ്പോൾ ഇത്തരത്തിൽ സ്പിരിറ്റ് കടത്താറാണ് പതിവ്.
 കടലിൽ കോസ്റ്റൽ പൊലീസിൻെറ പരിശോധനകൾ ഉണ്ടെങ്കിൽ ഇവ൪ കന്നാസുകൾ കടലിൽ കെട്ടിത്താഴ്ത്താറാണ് പതിവ്. പിന്നീട് ആൾ ഒഴിഞ്ഞ സമയം നോക്കി തീരത്തെത്തിച്ച് മീൻ ലോറികളിൽ കയറ്റി നി൪മാണ കേന്ദ്രത്തിലെത്തിക്കും. ഇവിടെ നിന്നാണ് ഇവ വ്യാജമദ്യമായി പുറത്തേക്കൊഴുകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.