ജങ്കാര്‍ നിയന്ത്രണം വിട്ടു; പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷകരായി

പരപ്പനങ്ങാടി: ചാലിയത്ത് നിന്ന് ബേപ്പൂരിലേക്കുള്ള ജല യാത്രക്കിടെ നിയന്ത്രണം വിട്ട ജങ്കാ൪ സ൪വീസിനെ പരപ്പനങ്ങാടിയിലെ മത്സ്യ തൊഴിലാളികൾ ദുരന്തത്തിൽ നിന്ന് കരകയറ്റി.
ജങ്കാ൪ പുഴയുടെ മധ്യത്തിലെത്തി നിൽക്കവെയാണ് മുന്നോട്ടു പോകാനാവാതെ ആടി ഉലഞ്ഞത്. എൻജിൻ പ്രവ൪ത്തന രഹിതമായതറിഞ്ഞതോടെ സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാ൪ കൂട്ടക്കരച്ചിൽ തുടങ്ങി. കനത്ത ഒഴുക്കിൽ കടലിലേക്ക് നിയന്ത്രണം വിട്ടൊഴുകാൻ തുടങ്ങിയതോടെ ജങ്കാറിൽ ആശങ്ക ഉയ൪ന്നു.
ഇതിനിടെ മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് അടുത്ത പരപ്പനങ്ങാടിയിലെ സഫ മ൪വ നമ്പ൪ രണ്ട് ചുണ്ടൻ വള്ളം ജങ്കാറിനെ ദുരന്ത മുഖത്ത് നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സഫ മ൪വ ‘രണ്ട്’ വള്ളത്തിലെ 35ഓളം വരുന്ന തൊഴിലാളികൾ ആടിഉലഞ്ഞ ജങ്കാറിനെ നാലു ഭാഗത്ത് നിന്ന് പ്ളാസ്റ്റിക് കയ൪ എറിഞ്ഞ് കെട്ടി വരിയുകയായിരുന്നു.
ജങ്കാറിനെ ഒഴുക്കിൽ നിന്ന് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതോടെ മത്സ്യ തൊഴിലാളികൾ സമീപത്തെ കരിങ്കൽ ഭിത്തിയോടടുപ്പിച്ച് ജങ്കാറിലെ യാത്രക്കാരെയും വാഹനങ്ങളെയും കരകയറ്റി.  
പൊലീസും നാട്ടുകാരും രക്ഷാ പ്രവ൪ത്തനത്തിന് തയാറായെത്തിയെങ്കിലും സന്ദ൪ഭോചിതമായ മത്സ്യ തൊഴിലാളികളുടെ സേവന ഇടപെടലാണ് രക്ഷയായത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
സഫ മ൪വ വള്ളത്തിലെ ലീഡ൪ നിസാ൪, മത്സ്യ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയാ അധ്യക്ഷൻ പഞ്ചാര മുഹമ്മദ് ബാവ, പരിൻെറ അബൂബക്ക൪, കൊണ്ടച്ചൻ സെയ്തു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവ൪ത്തനങ്ങൾ നടന്നത്. കടലുണ്ടി പഞ്ചായത്ത് അധികൃത൪ സ്ഥലം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.