പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ വികസനമുണ്ടാകില്ലെന്ന വാദം തെറ്റ്-കെ. ശങ്കരനാരായണന്‍

തലശ്ശേരി: പാ൪ലമെൻററി ജനാധിപത്യം അംഗീകരിച്ചാൽ വികസനം അസാധ്യമാവുമെന്ന വാദം അ൪ഥശൂന്യമാണെന്ന് മഹാരാഷ്ട്ര ഗവ൪ണ൪ കെ. ശങ്കരനാരായണൻ. ദേശീയ ഭരണഘടനാ സമ്മേളനം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരധാരണയിലൂടെയുള്ള ഭരണക്രമമാണ് ജനാധിപത്യരീതി. പല വികസിതരാജ്യങ്ങളും സ്ത്രീസമത്വം ഇപ്പോൾ അംഗീകരിച്ചുതുടങ്ങുന്നതേയുള്ളൂ.
എന്നാൽ, ഇന്ത്യയിൽ സ്ത്രീസമത്വം സ്വാതന്ത്ര്യത്തിൻെറ ആദ്യനാളുകളിൽതന്നെ അംഗീകരിച്ചതാണ്. ഇന്ത്യ 121 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ്.
 എന്നിട്ടും ലോകത്ത് സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോൾ വികസിതരാജ്യങ്ങളിലെ വൻകിട ധനകാര്യ സ്ഥാപനങ്ങൾ പോലും തക൪ന്നപ്പോൾ ഇന്ത്യയിൽ ഒരു സഹകരണബാങ്ക് പോലും തക൪ന്നിട്ടില്ലെന്ന വസ്തുത നാം ഓ൪ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി അധ്യക്ഷത വഹിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി. ഖാലിദ് സംസാരിച്ചു. പി. ഷറഫുദ്ദീൻ സ്വാഗതവും വി.പി. അബ്ദുറഹീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.