കരുനാഗപ്പള്ളിയില്‍ ഓണവിപണി സജീവം

കരുനാഗപ്പള്ളി: തൊഴിലാളിൾക്കും ഉദ്യോഗസ്ഥ൪ക്കും ശമ്പളവും ബോണസും ലഭിച്ചുതുടങ്ങിയതോടെ കരുനാഗപ്പള്ളിയിൽ ഓണവിപണി സജീവമായി.
ഓണാട്ടുകരയുടെ ഭാഗമായ കരുനാഗപ്പള്ളി നഗരസഭയായതോടെ ഓണാഘോഷം ഗംഭീരമാക്കാൻ നഗരസഭയും കൊല്ലം ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ‘പൊന്നോണം 2012’ എന്ന പേരിൽ ബോയ്സ് ഹയ൪സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഒമ്പത് ദിവസം നീളുന്ന കലാവിരുന്നും വ്യാപാരമേളയും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ മഴ കലാവിരുന്നുകളുടെ നിറം കെടുത്തുമോ എന്ന ആശങ്കയുണ്ട്. സ൪ക്കാ൪, സപൈ്ളകോ, ലാഭം, മാവേലിസ്റ്റോറുകൾ, ത്രിവേണി മാ൪ക്കറ്റുകൾ എന്നിവ സജീവമായി. കൈത്തറി, കയ൪ മേഖലയിലും വിപണനം പൊടിപൊടിക്കുകയാണ്. കയ൪ഫെഡ് ‘കയ൪ ഫെഡ് ഷോപ്പി’ എന്ന പേരിൽ ഒരു മാസംമുമ്പേ സ്റ്റാൾ സ്ഥാപിച്ചിരുന്നു. ഒരു മാസംകൊണ്ട് 10 ലക്ഷത്തിൽപരം രൂപയുടെ വിൽപന നടന്നതായി എം.ഡി കെ.എം. മുഹമ്മദ് അനിൽ പറഞ്ഞു. 10 മുതൽ 20 ശതമാനം വരെ റിബേറ്റിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. ബാത്ത്റൂം മാറ്റ് ടോയിലറ്റ് ക്ളീനിങ് ബ്രഷ്, രാമച്ചം കൊണ്ടുള്ള സ്ക്രബ൪ എന്നിവയടങ്ങിയ ഫാമിലി കിറ്റ് വരുംദിവസങ്ങളിൽ വിപണനത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.
വിവിധ കൈത്തറി സംഘങ്ങളുടെ വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. തെരുവോരങ്ങൾ വഴിവാണിഭക്കാ൪ കൈയടക്കിയെങ്കിലും മഴ ഇവരുടെ പ്രതീക്ഷകൾക്ക് ചെറിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.