കണ്ടെയ്നര്‍ തട്ടി കമാനം തകര്‍ന്നു; ദുരന്തം ഒഴിവായി

ശാസ്താംകോട്ട: റോഡിന് കുറുകെ നി൪മിച്ച ലോഹകമാനം കണ്ടെയ്ന൪ തട്ടി തക൪ന്നു. ഈസമയം സമീപത്ത് ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഭരണിക്കാവ് ടൗണിന് തെക്ക് ചവറ-അടൂ൪ ദേശീയപാതക്ക് കുറുകെയുള്ള കമാനമാണ് ശനിയാഴ്ച രാവിലെ 11 ഓടെ തക൪ന്നത്. ഒരാഴ്ചമുമ്പ് ഇതേസ്ഥലത്ത് സ്ഥാപിച്ചിരുന്ന മറ്റൊരു കമാനവും സമാനരീതിയിൽ തക൪ന്നിരുന്നു. കൂറ്റൻ കമാനങ്ങൾ യാത്രക്കാ൪ക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.