ബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക്

കണ്ണൂ൪/പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വേളാപുരത്ത് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അമ്പതോളം പേ൪ക്ക് പരിക്കേറ്റു.
മൂന്നുപേരുടെ നില ഗുരുതരം. കാൽപാദം വേ൪പെട്ട നിലയിലായ എട്ട് വയസ്സുകാരിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. തളിപ്പറമ്പ് തൃച്ചംബരത്തെ ഷീബയുടെ മകൾ അഭിരാമി (എട്ട്), അമ്മ ഷീബ എന്നിവരെയാണ് സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്്. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഓണിക്സ് ബസും ആലക്കോട് നിന്നും കണ്ണൂരിലേക്ക് വരുന്ന തബു ബസുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച ഉച്ച 2.45നാണ് സംഭവം.  ഇടിയുടെ ആഘാതത്തിൽ തബുബസിൻെറ മുൻഭാഗം തക൪ന്നു.
 തബു ബസിൻെറ ഡ്രൈവ൪ കാ൪ത്തികപുരം വടക്കേമുറിയിൽ സിബി (36)യെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതേ ബസിൻെറ ക്ളീന൪ അരിവിളഞ്ഞപൊയിൽ മേടയിൽ സത്യനെ (35) എ.കെ.ജി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ  ബസുകളിലെ യാത്രക്കാരിൽ പലരും റോഡിലേക്ക് തെറിച്ചുവീണു.  അപകടത്തെതുട൪ന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചെറിയ വാഹനങ്ങൾ  പോക്കറ്റ് റോഡുകളിലൂടെകടത്തി വിട്ടു.
 വളപ്പട്ടണത്ത്നിന്ന് ക്രെയിൻ കൊണ്ട് വന്ന് വളരെ ശ്രമകരമായാണ് ബസുകൾ മാറ്റിയത്. വൈകീട്ട് അഞ്ച് മണിയോടെ ഗതാഗം പുന$സ്ഥാപിച്ചു. വളപട്ടണം എസ.്ഐ  കെ.വി. പ്രമോദിൻെറ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും രക്ഷാപ്രവ൪ത്തനം നടത്തി. കണ്ണപുരം പൊലീസും കണ്ണൂരിൽ നിന്ന് ഫയ൪ഫോഴ്സും എത്തിച്ചേ൪ന്നിരുന്നു.പരിക്കേറ്റ പരിയാരം പൊയിൽ സലിം (20), ഷംസീ൪ പൊയിൽ (19), ചുഴലി കളങ്കീലകത്ത് ഹക്കിം (23), ചെറുപുഴയിലെ പ്രകാശ് (36), തളിപ്പറമ്പ് തൃച്ചംബരം കൊഴുമ്മൽ ഭവാനി (46), ഏഴാം മൈലിലെ കനകൻെറ മകൻ വിഷ്ണു (നാല്), അമ്മ ഷീന (30), കൊയക്കൂൽ ഉമറുല്ല (10), ബക്കളം കാനൂൽ റഷീദ (12), കാ൪ത്തികപുരം അനുപ്രിയ (24), ചുഴലി റുഖിയ (49), ബേബി വേണുഗോപാൽ (57), അശ്വതി ഏഴാംമൈൽ (24), ഏരുവേശി വടക്കുംതായത്ത് റസീന (24), മൗവഞ്ചേരി കുന്നുംപുറത്ത് ബിജു (33), റഹ്യാനത്ത് കാനൂൽ (30), കുപ്പം കക്കോത്തകത്ത് നസീമ (22), പാടിയോട്ടുചാൽ പടിഞ്ഞാറെ വീട്ടിൽ ദിൽന (20), രാമപുരത്ത് കൊഴുമ്മൽ ധനശ്രീ (20) എന്നിവരെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലകൃഷ്ണൻ കാഞ്ഞിരങ്ങാട് (47), ഭര്യ ഗീത (40), മലപ്പുറം കല്ലായിയിലെ  സലിം (32), വിനോദ് മടക്കര (46), ഖദീജ കഴക്കൂൽ (32), ജിൻസൺ തോമസ് മണക്കടവ് (28), ഭാര്യ ദിവ്യ (25), സജിത്ത് കോലത്തുവയൽ (31), ഐശ്വര്യ അമ്പിളി തളിപ്പറമ്പ് (28), നിഖിൽ മുണ്ടയാട് (24), ജോസഫ് മണ്ഡളം (53), ശ്രീജിത്ത് എടാട്ട് (25), സഹോദരൻ രഞ്ജിത്ത് (26), സുഷമ പാപ്പിനിശ്ശേരി (27), സന്തോഷ് ചേലേരി (35), എന്നിവരെ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.