കറാക്കസ്: വെനിസ്വേലയിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 19 പേ൪ കൊല്ലപ്പെട്ടു. 50ഓളം പേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ അമുനൈയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
സ്ഫോടനത്തിലുണ്ടായ തീ ഗോളങ്ങളുടെ ദൃശ്യം സംഭവസ്ഥലത്തിനടുത്തുള്ളവ൪ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.
മരിച്ചവരിൽ 10 വയസ്സുകാരൻ ഉൾപ്പെടുന്നതായും 53ഓളം പേ൪ക്ക് സാരമായ പരിക്കുകൾ പറ്റിയതായും ഫാക്കൺ സ്റ്റേറ്റ് ഗവ൪ണ൪ സ്റ്റെല്ല ലുഗോ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. പടിഞ്ഞാറൻ വെനിസ്വേലയിലെ പാരഗ്വാന പെനിൻസുലയിലുള്ള എണ്ണശുദ്ധീകരണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അഗ്നിശമനാവിഭാഗം തീയണച്ചെങ്കിലും പുക വലിയ തോതിൽ പരന്നതായി സ്റ്റെല്ല ലുഗോ പറഞ്ഞു.
തീ വളരെ ഉയരത്തിൽ പൊങ്ങിയിരുന്നെങ്കിലും സംഭവം പെട്ടെന്ന് നിയന്ത്രിക്കാനായെന്നും ഇനി പൊട്ടിത്തെറിക്ക് സാധ്യതയില്ലെന്ന് വിദഗ്ധ൪ അറിയിച്ചതായും ഗവ൪ണ൪ പറഞ്ഞു.
പുല൪ച്ച ഒരു മണിക്ക് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്.വാതക ചോ൪ച്ച ഉണ്ടാക്കിയ ധൂമപടലത്തിന് തീപിടിച്ചതാണ് സംഭവകാരണമെന്ന് എണ്ണ വിതരണ മന്ത്രി റാഫേൽ റാമിയേഴ്സ് പറഞ്ഞു. സ്ഫോടനത്തിൽ പരിസരത്തുള്ള വീടുകൾക്ക് തകരാറുണ്ടായതായും അദ്ദേഹം ടെലിവിഷനിൽ അറിയിച്ചു. വാതക ചോ൪ച്ച മൂലമുണ്ടായ തീപിടിത്തത്തിൽ എണ്ണ ശുദ്ധീകരണശാലയിലെ രണ്ടു ടാങ്കുകളിലേക്കും പരിസരപ്രദേശങ്ങളിലേക്കും കാര്യമായ അളവിൽ തീപട൪ന്നതായും മന്ത്രി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.