????? ????? ?????????? ?????????? ????????? ???????????? ????????? ????? ????? ?? ????????? ??????????

പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു

ചാണ്ടിപൂ൪ (ഒഡിഷ): കരസേനയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ഭൂതല-ഭൂതല മിസൈലായ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബലാസോ൪ ജില്ലയിലെ ചാണ്ടിപൂ൪ കടലോരത്തുനിന്ന് ശനിയാഴ്ച രാവിലെ 11.04 ഓടെയാണ് വിക്ഷേപണം നടത്തിയത്.
350 കിലോമീറ്റ൪ അകലെ ബംഗാൾ ഉൾക്കടലിലെ ലക്ഷ്യസ്ഥാനത്തുതന്നെ പതിച്ച  പൃഥ്വി-2 മിസൈലിന് ആണവായുധങ്ങളടക്കം 500 കിലോവരെ യുദ്ധസാമഗ്രികൾ വഹിക്കാൻ ശേഷിയുണ്ട്.
പ്രതിരോധവകുപ്പിന്റെ ഗവേഷണ വിഭാഗം രൂപകൽപന ചെയ്ത മിസൈലിന്റെ വിക്ഷേപണം ഉന്നതമായ വിജയമാണെന്ന് പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് വി.കെ. സരസ്വത് പറഞ്ഞു.
വിക്ഷേപണം മുതൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതുവരെയുള്ള മിസൈലിന്റെ പ്രവ൪ത്തനങ്ങൾ നിരവധി റഡാറുകളും രണ്ട് യുദ്ധക്കപ്പലുകളും നിരീക്ഷണവിധേയമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.