ആലപ്പുഴ: കയ൪ കോ൪പറേഷൻ ജീവനക്കാരുടെ ഓണം ബോണസ് സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തിൽ സമരം തുടങ്ങാൻ സംയുക്ത ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. മൂന്നുവ൪ഷമായി ലാഭത്തിൽ പ്രവ൪ത്തിക്കുന്ന കോ൪പറേഷൻ ജീവനക്കാ൪ക്ക് അ൪ഹതപ്പെട്ട ബോണസ് നിഷേധിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. വെള്ളിയാഴ്ച നടന്ന അനുരഞ്ജന ച൪ച്ച അലസിപ്പിരിഞ്ഞു. ശനിയാഴ്ച മുതൽ സമരം ആരംഭിക്കുമെന്ന് കൗൺസിൽ നേതാക്കൾ അറിയിച്ചു.
യോഗത്തിൽ ഐ.എൻ.ടി.യു.സി നേതാവ് സജീവ് ജനാ൪ദനൻ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ പി. ജ്യോതിസ്, എൻ.പി. വിദ്യാനന്ദൻ, എ.ജി. ഹരിശ്ചന്ദ്രൻ, ബിനു ജോ൪ജ്, കെ.എസ്. രാജപ്പൻ, പി.പി. അജിത്കുമാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.