എരമല്ലൂര്‍-കുടപുറം ഫെറിയില്‍ യാത്രാദുരിതം തീരുന്നില്ല

അരൂ൪: പുതിയ ജെട്ടി നി൪മിച്ചിട്ടും എരമല്ലൂ൪-കുടപുറം ഫെറിയിൽ യാത്രക്കാ൪ ദുരിതത്തിൽ തന്നെ. അഭ്യാസികൾക്ക് മാത്രമെ ബോട്ടുചങ്ങാടത്തിൽ ബൈക്ക് കയറ്റാനും ഇറക്കാനും സാധിക്കൂ. കുടപുറം കായൽ കടക്കാൻ ആശ്രയം ബോട്ടുചങ്ങാടം മാത്രമാണ്. ഇതിലേക്ക് കടക്കാൻ താൽക്കാലിക ജെട്ടിയാണുള്ളത്. വേലിയേറ്റം ശക്തമാകുമ്പോൾ കരനിരപ്പിൽനിന്ന് ബോട്ട് ഉയരും. ഇതോടെ വാഹനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും ക്ളേശകരമാകും. പലപ്പോഴും ടൂവീലറുകൾ കായലിൽവീണ് അപകടവും സംഭവിച്ചിട്ടുണ്ട്.
എഴുപുന്ന ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പുതിയ ബോട്ടുജെട്ടി നി൪മിച്ചിട്ട് മാസം ഒന്നുകഴിഞ്ഞു. എന്നാൽ, ഇവിടെ ഗതാഗതം അനുവദിച്ചിട്ടില്ല. ഓണക്കാലത്ത് ദേശീയപാതയിലെത്താൻ വടുതല മേഖലയിലെ നൂറുകണക്കിനാളുകൾ കുടപുറം ജെട്ടിയെയാണ് ആശ്രയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.