സിലിണ്ടര്‍ വിതരണം കാര്യക്ഷമമാക്കും

തൃശൂ൪: തൃശൂ൪ താലൂക്കിൽ നിലവിൽ ഐ.ഒ.സി കമ്പനിയുടെ  വാതക സിലിണ്ട൪ വിതരണം 30- 40 ദിവസത്തിനകവും എച്ച്.പി.സി 30 മുതൽ 42 ദിവസത്തിനുള്ളിലും ബി.പി.സി 15ദിവസത്തിനകവും നൽകാമെന്ന് പാചക വാതക ഏജൻസികൾ. താലൂക്കിലെ പാചക വാതക സിലിണ്ട൪ ഏജൻസികളുടെ  യോഗത്തിലാണ് ഏജൻസികൾ ഇക്കാര്യം അറിയിച്ചത്.
 തൃശൂ൪ താലൂക്ക് സപൈ്ള ഓഫിസറുടെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്യാസ് ഏജൻസികൾ  പങ്കെടുത്തു. പാചക വാതക സിലിണ്ടറുകളുടെ വിതരണം മുൻഗണനാ ക്രമത്തിലും  സുതാര്യമെന്നും  നി൪ദേശിച്ചു. വിതരണം ചെയ്യുന്നവ൪ അതത് ഏജൻസികളുടെ  അംഗീകൃത ഏജൻറ്  തന്നെ ആയിരിക്കണമെന്നും  വിതരണം ചെയ്യുമ്പോൾ സിലിണ്ടറുകളുടെ  ബിൽ നൽകി പാസ്ബുക്കിൽ രേഖപ്പെടുത്തണമെന്നും നി൪ദേശിച്ചു.  അനധികൃതമായി  എൽ.പി.ജി സിലിണ്ടറുകൾ മറിച്ച്  വിൽക്കുകയോ  മുൻഗണനാക്രമങ്ങൾ മറികടന്ന് വിതരണം ചെയ്യുകയോ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഗ്യാസ് ഏജൻസികൾക്കെതിരെ  2000 ലെ ലിക്വിഫൈഡ് പെട്രോളിയം ആക്ട് അനുസരിച്ച്  ക൪ശനനടപടികൾ സ്വീകരിക്കുമെന്ന്   താലൂക്ക് സപൈ്ള ഓഫിസ൪ അറിയിച്ചു.  അഞ്ചു കി.മീ ദൂരപരിധിയിൽ എൽ.പി.ജി പോയൻറിൽ നിന്ന് ഗുണഭോക്താക്കളിൽ നിന്നും ഡെലിവറി ചാ൪ജ് ഈടാക്കാൻ പാടില്ലെന്നും നി൪ദേശിച്ചു. യോഗത്തിൽ റേഷനിങ് ഇൻസ്പെക്ട൪മാരും എല്ലാ ഗ്യാസ് ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.