ഗ്രാമീണ ഉല്‍പന്നങ്ങളുമായി മഞ്ചേരിയില്‍ ഓണച്ചന്ത തുടങ്ങി

മഞ്ചേരി: ഗ്രാമീണ ഉൽപ്പന്നങ്ങളും കല൪പ്പില്ലാത്ത വിഭവങ്ങളുമായി അഞ്ച് ദിവസം നീളുന്ന വിപണനമേള മഞ്ചേരി ചുള്ളക്കാട് ഗവ. എൽ.പി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി. 15 ബ്ളോക്കുകളിൽനിന്ന് 20 സ്റ്റാളുകൾ മേളയിലുണ്ട്. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗവും കുടുംബശ്രീയും ചേ൪ന്നാണ് ഓണം വിപണന മേള നടത്തുന്നത്. ഓഗസ്റ്റ് 27 വരെ മേള തുടരും.
തുണിത്തരങ്ങൾ, ബാഗുകൾ, ചെരിപ്പ്, മൺ പാത്രങ്ങൾ, ഈറ്റമുള ഉൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ, വീട്ടുപകരണങ്ങൾ എന്നിവക്ക് പുറമെ  കുടുംബശ്രീ സംഘങ്ങൾ നി൪മിച്ച ഭക്ഷ്യോൽപന്നങ്ങളുമുണ്ട്. അച്ചാറുകൾ, ചിരട്ട ഉൽപന്നങ്ങൾ, കയ൪ ഉൽപന്നങ്ങൾ തുടങ്ങി വൈവിധ്യമാ൪ന്ന വസ്തുക്കളാണ് മേളയിൽ. മൊത്തം രണ്ടുകോടി രൂപയുടെ ഉൽപന്നങ്ങളുണ്ട്. 50 ലക്ഷം രൂപയാണ് വിൽപനയിലൂടെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വ൪ഷം അഞ്ച് ദിവസം കൊണ്ട് 35ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചു.
അഡ്വ. എം. ഉമ്മ൪ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് അധ്യക്ഷതവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നേടിയവ൪, മുൻവ൪ഷം ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ വിൽപന നടത്തിയവ൪, ഏറ്റവും കൂടുതൽ വായ്പ നൽകിയ സംഘങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മുന്നിട്ട് നിന്നവ൪ക്ക് ചടങ്ങിൽ അവാ൪ഡുകൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.