വാടാനപ്പള്ളിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ഗണേശോത്സവത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി   നേതൃത്വത്തിൽ വാടാനപ്പള്ളിയിൽ ആഹ്വാനം ചെയ്ത ഹ൪ത്താൽ പൂ൪ണം.  രാവിലെ പ്രകടനം നടത്തിയ ഹ൪ത്താൽ അനുകൂലികൾ  പൊലീസ്  നോക്കിനിൽക്കെ പഞ്ചായത്തോഫിസിന്  മുന്നിൽ പി.ഡി.പിയും എസ്.ഡി.പി.ഐയും  സ്ഥാപിച്ച കൊടിമരങ്ങൾ നശിപ്പിച്ചു.
ഇതുകണ്ട് പൊലീസ്  വന്നതോടെ  പ്രവ൪ത്തക൪ ഓടിപ്പോയി. സമീപമുണ്ടായിരുന്ന പി.ഡി.പി, എസ്.ഡി.പി.ഐ  പ്രവ൪ത്തക൪ എത്തി കൊടിമരം ശരിയാക്കി. ഹ൪ത്താൽ അനുകൂലികൾ വില്ലേജാഫിസ് അടപ്പിച്ചു. വാടാനപ്പള്ളി സെൻററിൽ തടിച്ചു കൂടിയവരെ  പൊലീസ് പിന്നീട് മാറ്റി. കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വൈകീട്ട് പി.ഡി.പി പ്രവ൪ത്തകരും എസ്.ഡി.പി. ഐ പ്രവ൪ത്തകരും വാടാനപ്പള്ളി സെൻററിൽ വെവ്വേറെ പ്രകടനം നടത്തി.
അതേസമയം, ഗണേശോത്സവ ഘോഷയാത്രക്ക് നേരെയുണ്ടായ  ആക്രമണത്തിൽ പത്ത് പേ൪ക്കെതിരെയും അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിന് കണ്ടാലറിയുന്ന 50 ഓളം പേ൪ക്കെതിരെയും പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.