ആനാകുഴി വാര്‍ഡില്‍ തെരഞ്ഞെടുപ്പിന് ഒരുക്കംതുടങ്ങി

വെഞ്ഞാറമൂട്: വാമനപുരം ഗ്രാമപഞ്ചായത്ത് ആനാകുഴി വാ൪ഡ് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് രാഷ്ട്രീയ പാ൪ട്ടികൾ സജീവമായി. കോൺഗ്രസിലെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പത്മിനി സോമശേഖരൻ മരിച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. വാമനപുരം പഞ്ചായത്തിൻെറ ഭരണം ആ൪ക്കായിരിക്കുമെന്ന് നി൪ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ശക്തമായ പോരാട്ടമായിരിക്കും ഇവിടെ നടക്കുക. 15 അംഗ ഗ്രാമപഞ്ചായത്തിൽ പത്മിനി സോമശേഖരൻ മരിച്ചതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴ് സീറ്റുകൾ വീതമായി. നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ ഷീജയാണ് നിലവിലെ പ്രസിഡൻറ്. ബി.ജെ.പിയും കോൺഗ്രസും ഇതിനകം സ്ഥാനാ൪ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.