പുതുപ്പള്ളിയിലും കോടിമതയിലും മോഷണം

കോട്ടയം:പുതുപ്പള്ളി നിലക്കൽ പള്ളിയിലും കോടിമതയിൽ വീട്ടിലും തിങ്കളാഴ്ച രാത്രി മോഷണം നടന്നു. നിലക്കൽ പള്ളിയുടെ ജനൽചില്ല് തക൪ത്ത് കമ്പി വളച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് 1500 രൂപ കവ൪ന്നു. കു൪ബാനക്ക് ഉപയോഗിക്കുന്ന തളിക സെമിത്തേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കോടിമത അറക്കമറ്റത്തിൽ രഘുവിൻെറ വീട്ടിലായിരുന്നു മറ്റൊരു കവ൪ച്ച.  വീടിൻെറ മുൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഇവിടെനിന്ന് സ്വ൪ണവും പണവും ഉൾപ്പെടെ 27,370 രൂപയുടെ സാധനങ്ങൾ കവ൪ന്നു. അലമാരയിൽ സൂക്ഷിച്ച കമ്മലും മോതിരവും ഉൾപ്പെടെ ആറര ഗ്രാം ആഭരണവും 10,000 രൂപയും രഘുവിൻെറ ഷ൪ട്ടിൻെറ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 2370 രൂപയും കവ൪ന്നിട്ടുണ്ട്. രണ്ടിടങ്ങളിലും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പള്ളി കവ൪ച്ച സംബന്ധിച്ച് ഈസ്റ്റ് പൊലീസും ഭവന കവ൪ച്ചയിൽ വെസ്റ്റ് പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.