കുമളി: വിദേശികൾ ഉൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ താമസിക്കാനെത്തുന്ന കുമളി ടൗണിലെ ലോഡ്ജുകളിൽ പലതിനും പഞ്ചായത്തിൻെറ ലൈസൻസില്ലെന്ന് പൊലീസിൻെറ മിന്നൽ പരിശോധനയിൽ വ്യക്തമായി. കുമളി എസ്.ഐ ടി.കെ. ജോസിയും സംഘവും നടത്തിയ പരിശോധനയിലാണ് ലൈസൻസ് പുതുക്കാതെ വ൪ഷങ്ങളായി ലോഡ്ജുകൾ പ്രവ൪ത്തിക്കുന്നത് കണ്ടെത്തിയത്.
വ൪ഷംതോറും പഞ്ചായത്ത് ലൈസൻസ് പുതുക്കുകയും ലോഡ്ജുകളിൽ താമസിക്കാനെത്തുന്നവരിൽ നിന്ന് ഈടാക്കുന്ന ആഡംബര നികുതി സ൪ക്കാറിന് നൽകുകയും ചെയ്യണമെന്ന നിബന്ധന നിലനിൽക്കെയാണ് പല സ്ഥാപനങ്ങളും പഞ്ചായത്തിൻെറ പ്രാഥമിക ലൈസൻസ് പോലും ഇല്ലാതെ പ്രവ൪ത്തിക്കുന്നത്.
വിനോദ സഞ്ചാര സീസൺ ആരംഭിക്കാനിരിക്കെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടക്കാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ടൗണിലും പരിസരങ്ങളിലും പഞ്ചായത്തിൻെറ ലൈസൻസോ മറ്റ് രേഖകളോ കൂടാതെ സ്ഥാപനങ്ങൾ പ്രവ൪ത്തിച്ചിട്ടും കണ്ടെത്താനും നടപടിയെടുക്കാനും കഴിയാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.