മരണത്തെ മുഖാമുഖം കണ്ട ഒമ്പതുവയസ്സുകാരന് 11കാരന്‍ രക്ഷകനായി

കൊച്ചി: 11 വയസ്സുകാരൻെറ സമചിത്തതയോടെയുള്ള പ്രവൃത്തി ഒമ്പതു വയസ്സുകാരൻെറ ജീവൻ രക്ഷിച്ചു. അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ പിടിച്ചുതൂങ്ങി മരണത്തെ മുഖാമുഖം കണ്ട ഒമ്പതുവയസ്സുകാരനെ 11 വയസ്സുകാരൻ കാലിച്ചാക്കുകൊണ്ട് അടിച്ച് താഴെ വീഴ്ത്തുകയായിരുന്നു.
കഴിഞ്ഞദിവസം പള്ളുരുത്തി തങ്ങൾ നഗ൪ വാഴവേലി പറമ്പ് ലെയ്ൽ റോഡിലാണ് സംഭവം. സെൻറ് ഡൊമിനിക് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലാം ക്ളാസ് വിദ്യാ൪ഥി ഇജാസ് പൊട്ടിപ്പോയ പട്ടം പിടിക്കാൻ വീടിൻെറ ടെറസിന് മുകളിൽ കയറിയതായിരുന്നു.കാൽതെറ്റി വീഴാൻ പോയപ്പോൾ പിടികിട്ടിയത് വൈദ്യുതി കമ്പനിയിൽ.
കമ്പിയിൽ തൂങ്ങിക്കിടക്കുന്ന ബാലനെ കണ്ട് ഓടിയെത്തിയ എസ്.ഡി.പി.വൈ ബോയ്സ് സ്കൂളിലെ  സ്കൂളിലെ ആറാം ക്ളാസ് വിദ്യാ൪ഥി റിജാസ് ധൈര്യം സംഭരിച്ച് കൈയിൽ കിട്ടിയ ഉണങ്ങിയ കാലിച്ചാക്കുകൊണ്ട് ഇജാസിനെ അടിച്ചുവീഴ്ത്തുകയായിരുന്നു.
വാഴവേലി പറമ്പിൽ നസീറിൻെറ മകനാണ് റിജാസ്. കൂട്ടുകാരൻെറ ജീവൻ രക്ഷിച്ച റിജാസിനെ തങ്ങൾ നഗ൪ റസിഡൻറ്സ് അസോസിയേഷൻ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.