എച്ച്.എം.ടി റോഡ് വികസനത്തിന് പദ്ധതി

കളമശേരി: എച്ച്.എം.ടി റോഡ് വികസനത്തിന് 7.30 കോടിയുടെ പദ്ധതിക്ക് രൂപം നൽകി ഭരണാനുമതിക്കായി സമ൪പ്പിച്ചു. എച്ച്.എം.ടി ജങ്ഷൻ വികസനത്തിന് 2.86 കോടിയും റോഡിൻെറ വികസനത്തിന് 4.50 കോടിയുമാണ് സമ൪പ്പിച്ചത്. എച്ച്.എം.ടി റോഡ് മുതൽ സീ പോ൪ട്ട് റോഡുവരെ നാലുവരിപ്പാതയാക്കുന്ന തരത്തിലാണ് രൂപം നൽകിയിരിക്കുന്നത്. പദ്ധതി പ്രകാരം റോഡിൻെറ വശങ്ങളിൽ സംരക്ഷണഭിത്തിയും കാനയും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.