വൈജ്ഞാനിക ഗവേഷണഗ്രാമവുമായി ‘സൈന്‍’

കൽപറ്റ: മാനവ വിഭവശേഷി വികസന ഗവേഷണ രംഗത്ത് പ്രവ൪ത്തിക്കുന്ന കൂളിവയലിലെ ‘സൈൻ’ സന്നദ്ധ സംഘടനക്ക് കീഴിൽ വൈജ്ഞാനിക ഗവേഷണ ഗ്രാമം വരുന്നു.
‘ഫിലോസ്ഫിയ൪’ എന്ന പേരിൽ കൂളിവയൽ കൊയിലേരി റോഡിൽ 10 ഏക്കറിലാണ് ഗ്രാമം നി൪മിക്കുക. ബുധനാഴ്ച വൈകുന്നേരം മൂന്നിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തറക്കല്ലിടും. മൂന്ന് വ൪ഷംകൊണ്ട് പൂ൪ത്തിയാക്കും. ആദ്യഘട്ടം ഒരു വ൪ഷത്തിനുള്ളിൽ തയാറാകും.
അത്യാധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രം, ലൈബ്രറി മാനേജ്മെൻറ്-സോഷ്യൽ സ്റ്റഡീസ് കേന്ദ്രം, ഓ൪ഗാനിക് ഫാമിങ്, ട്രൈബൽ അപ്ലിഫ്റ്റ്മെൻറ് കേന്ദ്രം, ആൾട്ട൪നേറ്റിവ് സ്കൂൾ, പ്രകൃതി സൗഹൃദ വീടുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. പ്രദേശത്തെ ആദിവാസി കുടുംബങ്ങൾക്ക് സ്വയംതൊഴിലും കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകും.
തറക്കല്ലിടൽ ചടങ്ങിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സൈൻ ചെയ൪മാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എസ്.സി ചെയ൪മാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസി൪ ശിഹാബ് തങ്ങൾ, ഹജ്ജ് കമ്മിറ്റി ചെയ൪മാൻ ഡോ. ഗൾഫാ൪ മുഹമ്മദലി, ഡോ. പി.എ. ഇബ്രാഹിം ഹാജി, സി. മമ്മുട്ടി എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് പി.പി.എ. കരീം, കെ.ടി. ഹംസ മുസ്ലിയാ൪, എം.എ. മുഹമ്മദ് ജമാൽ, പി.പി.വി. മൂസ, കെ.കെ. അഹമ്മദ് ഹാജി, വി.എ. മജീദ് എന്നിവ൪ പങ്കെടുക്കും.
സൈനിൽ പരിശീലനം ലഭിച്ച, ഇപ്പോൾ വിവിധ സ്ഥാപനങ്ങളിൽ ഗവേഷണ വിദ്യാ൪ഥികളായ കെ.കെ. ബാസിം, കെ.സി. മുഹമ്മദലി, കെ.കെ. നജീബ്, ഇ. റഫീഖ്, കെ.സി. ബിഷ൪ എന്നിവ൪ക്ക് അവാ൪ഡുകൾ നൽകും. വി.പി. അബൂബക്ക൪ ഹാജി പൊയിലൂരിന് ശിഹാബ് തങ്ങൾ മാനവസേവാ പുരസ്കാരം നൽകും.
വാ൪ത്താസമ്മേളനത്തിൽ സൈൻ എക്സിക്യൂട്ടിവ് ഡയറക്ട൪ റാശിദ് ഗസ്സാലി കൂളിവയൽ, കെ.എം. അബ്ദുല്ല, മജീദ് മണിയോടൻ, കണ്ണോളി മുഹമ്മദ്, യഹ്യാഖാൻ തലക്കൽ, വി. ഹുസൈൻ, എ.കെ. ഷാനവാസ് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.