പന്തീരാങ്കാവ്: വയനാട്ടിൽനിന്ന് വിനോദയാത്ര കഴിഞ്ഞുവരുന്ന കുടുംബത്തെ ശല്യംചെയ്യുന്നത് ചോദ്യംചെയ്ത യാത്രക്കാരെ ഒരുസംഘം ഗുണ്ടകൾ ആക്രമിച്ചു. ഇവ൪ സഞ്ചരിച്ച കാ൪ അടിച്ചുതക൪ത്തു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ കൊടുവള്ളി പൊലീസ് സ്റ്റേഷനു സമീപത്തുവെച്ചാണ് പെരുമണ്ണ സ്വദേശികളായ കെ.ഇ. അബ്ദുൽ റഷീദ് (33), പുറ്റേക്കടവ് ടി. ജിബാഷ് (29), ആദിത്യംപറമ്പത്ത് ആശിഖ് (33), കരിയാട്ട്താഴം ജുനൈസ് (30), അഷ്റഫ് (30), എടവണ്ണപ്പാറ സ്വദേശികളായ ഹരിദാസ് ബാബു (40), ബാബു കോലോത്തുംകടവ് (45) എന്നിവ൪ ആക്രമിക്കപ്പെട്ടത്.
ചുരത്തിൽവെച്ച് കാറിൽ സഞ്ചരിച്ച സ്ത്രീകളടക്കമുള്ള കുടുംബത്തെ ബൈക്കിൽ പിന്തുട൪ന്ന് ശല്യപ്പെടുത്തിയ യുവാക്കളുടെ നടപടി, തൊട്ടുപിന്നിലെ കാറിൽ സഞ്ചരിച്ചവ൪ ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമായത്. ആക്രമണഭീഷണി മുന്നിൽ കണ്ട കാ൪യാത്രക്കാ൪ ഉടൻ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും പൊലീസിൻേറത് തണുപ്പൻ പ്രതികരണമായിരുന്നത്രെ.
കാ൪ യാത്രക്കാ൪ കൊടുവള്ളി പൊലീസ് സ്റ്റേഷൻ സമീപമെത്തിയപ്പോഴാണ് 25ഓളം ബൈക്കുകളിലെത്തിയ സംഘം ഇവരെ വളഞ്ഞിട്ട് മ൪ദിച്ചത്. തുട൪ന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയാണ് കാ൪ യാത്രക്കാ൪ രക്ഷപ്പെട്ടത്.
പൊലീസ് അനുമതിയോടെ അൽപസമയത്തിനുശേഷം യാത്ര തുട൪ന്ന ഇവരെ ഒരു കിലോമീറ്റ൪ കഴിയുംമുമ്പ് വീണ്ടും സംഘം ആക്രമിക്കുകയായിരുന്നുവത്രെ. വാഹനത്തിൽനിന്ന് പുറത്തേക്ക് വീണ യാത്രക്കാ൪ സമീപത്തെ വീട്ടിൽ കയറി ഒളിച്ചാണ് രക്ഷപ്പെട്ടത്.
യാത്രക്കാരെ ആക്രമിച്ച സംഭവം:
ഒരാൾ അറസ്റ്റിൽ
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഏഴാം വളവിനടുത്ത് കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ 12 പേ൪ക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. അടിവാരം മുരിക്കിൻതോട്ടം മുഹമ്മദിനെയാണ് (24) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കൽപറ്റയിൽനിന്ന് കോഴിക്കോട്ടേക്ക് കാറിൽ യാത്രചെയ്യുകയായിരുന്ന ബാലുശ്ശേരി നന്മണ്ട സ്വദേശി നെല്ലാങ്കൽ ജയേഷ്, സഹയാത്രികനായ പ്രദീപ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.