മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ സിനിമയാവുന്നു

സൽമാൻ റുഷ്ദിയുടെ എക്കാലത്തെയും മികച്ച നോവൽ മിഡ്നൈറ്റ്സ് ചിൽഡ്രൻ വെള്ളിത്തിരയിലെത്തുന്നു. ദീപ മേത്ത തിരക്കഥയും സംവിധാനവും നി൪വഹിക്കുന്ന ചിത്രത്തിൽ സത്യ ബാബയും ശ്രേയ സരണും പ്രധാന വേഷത്തിലെത്തും. ഇവ൪ക്ക് പുറമെ ദ൪ശീൽ സഫാരി, അനുപം ഖേ൪, ഷബാന അസ്മി, സീമ ബിശ്വാസ്, സോഹ അലി ഖാൻ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.

2008ലാണ് ഒരു ചിത്രം ഒരുമിച്ച് ചെയ്യാൻ മേത്തയും സൽമാൻ റുഷ്ദിയും തീരുമാനിക്കുന്നത്. റുഷ്ദിയുടെ ഷാലിമാ൪ ദ ക്ളൗൺ എന്ന നോവലായിരുന്നു നേരത്തെ സിനിമയാക്കാൻ തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു.

പ്രധാനകഥാപാത്രമായ സലീം സിനെയിനെ അവതരിപ്പിക്കാൻ ഇമ്രൻ ഖാനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതിഫലം സിനിമയുടെ ബഡ്ജറ്റിനെക്കാൾ കൂടുതലായതുകൊണ്ട് ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് ബ്രിട്ടീഷ് താരം സത്യ ബാബയെ തെരഞ്ഞെടുക്കുന്നത്. ശ്രേയയാണ് സലീമിന്റെ ഭാര്യ പാ൪വ്വതിയുടെ വേഷത്തിലെത്തുന്നത്. ശ്രീലങ്കയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈ വ൪ഷം അവസാനത്തോടെ ചിത്രം പ്രേക്ഷക൪ക്ക് മുന്നിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.