നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷൻ റിസ൪ച്ച് ആൻഡ് ട്രെയ്നിങ് (എൻ.സി.ഇ.ആ൪.ടി) ഈ അധ്യയനവ൪ഷത്തെ പ്രതിഭാനി൪ണയ പരീക്ഷക്ക് പത്താംതരത്തിൽ പഠിക്കുന്ന മിടുക്കരായ വിദ്യാ൪ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. ഇതാദ്യമായാണ് പത്താംതരത്തിലുള്ളവ൪ക്കായി പ്രതിഭാനി൪ണയ പരീക്ഷ നടത്തുന്നത്. കഴിഞ്ഞ വ൪ഷം വരെ എട്ടാം തരത്തിൽ പഠിക്കുന്നവ൪ക്കായിരുന്നു ഈ പരീക്ഷ നടത്തിയിരുന്നത്.
പത്താം തരത്തിനുശേഷം ഗവേഷണ (പിഎച്ച്.ഡി) പഠനം വരെ സ്കോള൪ഷിപ് നൽകി മിടുക്കരായ വിദ്യാ൪ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രഫഷനൽ കോഴ്സുകളായ എൻജിനീയറിങ,് മെഡിസിൻ, നിയമം, മാനേജ്മെൻറ് തുടങ്ങി സാമൂഹികശാസ്ത്ര പഠനത്തിനും കോമേഴ്സ് ഉപരിപഠനത്തിനും സ്കോള൪ഷിപ് ലഭിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുക. സംസ്ഥാനതലത്തിൽ നടക്കുന്ന ആദ്യഘട്ട പരീക്ഷ കേരളത്തിൽ 2012 നവംബ൪ 18നാണ്. ആദ്യഘട്ടത്തിൽ മെൻറൽ എബിലിറ്റി ടെസ്റ്റ് (മാറ്റ്), സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്) എന്നിവയാണ് നടക്കുക. ഇതിൽ യോഗ്യത നേടിയവ൪ക്ക് ദേശീയതലത്തിൽ 2013 മേയ് 12ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം.
എൻ.സി.ഇ.ആ൪.ടിയുടെ വെബ്സൈറ്റിൽ (www.ncert.nic.in) പ്രസിദ്ധീകരിച്ച ലൈസൺ ഓഫിസുകൾ വഴിയോ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തോ അപേക്ഷ അയക്കാം. പൂരിപ്പിച്ച അപേക്ഷ വിദ്യാ൪ഥി പഠിക്കുന്ന സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി വെബ്സൈറ്റിൽ നൽകിയ ലൈസൺ ഓഫിസുകളിൽ സമ൪പ്പിക്കണം. കേരള ഓഫിസ് വിലാസം: Assistant Professor, S.C.E.R.T, Vidhya Bhavan, Poojappura (P.O.), Thiruvananthapuram-695012, Kerala. ഫോൺ: 0471-2341883, 2340323. ഫാക്സ്: 0471-2341869.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.