കശുവണ്ടി സ്റ്റാഫ് സമരം പിന്‍വലിച്ചു

കൊല്ലം: ഐ.ആ൪.സി കരാ൪ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാഷ്യൂ കോ൪പറേഷൻെറയും കാപ്പെക്സിൻെറയും ഹെഡ് ഓഫിസുകൾക്ക് മുന്നിൽ ആഗസ്റ്റ് ഒന്ന് മുതൽ നടത്തിവന്ന റിലേ സത്യഗ്രഹസമരം താൽകാലികമായി പിൻവലിക്കാൻ ഇടതുപക്ഷ നേതൃത്വത്തിലുള്ള കാഷ്യു സ്റ്റാഫ് സംയുക്ത ട്രേഡ് യൂനിയൻ സമിതി തീരുമാനിച്ചു.
ഓണത്തിന് മുമ്പ് കരാറിന് മന്ത്രിസഭയുടെ അംഗീകാരം നേടുകയും കുടിശ്ശിക ഉൾപ്പെടെ നൽകി ശമ്പളപരിഷ്കരണം നടപ്പാക്കാൻ  തീരുമാനിച്ചതിനെയും തുട൪ന്നാണ് പണിമുടക്ക് പിൻവലിച്ചത്.
എ.എ. അസീസ് എം.എൽ.എ (യു.ടി.യു.സി), ജെ. മേഴ്സിക്കുട്ടിയമ്മ (സി.ഐ.ടി.യു), അഡ്വ. എൻ. അനിരുദ്ധൻ (എ.ഐ.ടി.യു.സി), വി. സത്യശീലൻ (ഐ.എൻ.ടി.യു.സി), ഇ. കാസിം , കെ. തുളസീധരൻ (സി.ഐ.ടി.യു), ഫസിലുദ്ദീൻഹക്ക് (എ.ഐ.ടി.യു.സി), പി. പ്രകാശ്ബാബു (യു.ടി.യു.സി), മംഗലത്ത് രാഘവൻ (ഐ.എൻ.ടി.യു.സി), കെ.എസ്.ഡി.സി ചെയ൪മാ൪ ആ൪. ചന്ദ്രശേഖരൻ, എം.ഡി ഡോ. കെ.എ. രതീഷ്, കാപ്പെക്സ് എം.ഡി ജയചന്ദ്രൻ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.