മണല്‍ മാഫിയ പൊലീസിനെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ഉദുമ: മണൽ കടത്ത് തടയാനെത്തിയ പൊലീസ് സംഘത്തെ മണൽ മാഫിയാ സംഘം ആക്രമിച്ചു. സംഭവത്തിൽ രണ്ടുപേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് കോൺസ്റ്റബിൾ നിതീഷിനെയും ഹോം ഗാ൪ഡിനെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ 20 പേ൪ക്കെതിരെ കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കീഴൂ൪ ചെമ്പിരിക്ക സ്വദേശികളായ ഫി൪ദോസ് (21), നൗഫൽ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.വ്യാഴാഴ്ച രാത്രി കീഴൂരിലാണ് സംഭവം. കീഴൂരിൽ അനധികൃത മണൽകടത്ത് തടയാനെത്തിയ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.