മത്സ്യബന്ധന തോണി മറിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടു

ഉദുമ: കീഴൂ൪ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് രണ്ട് തൊഴിലാളികൾ അപകടത്തിൽപെട്ടു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കീഴൂ൪കടപ്പുറത്താണ് അപകടം.
ഫൈബ൪തോണിയിലുണ്ടായിരുന്ന കീഴൂ൪ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ആലപ്പുഴ സ്വദേശി രാജൻ, വടകര സ്വദേശി ഗഫൂ൪ എന്നിവരാണ് അപകടത്തിൽ പെട്ടത്. ശക്തമായ കടൽക്ഷോഭത്തിൽപെട്ട് ഇവ൪ സഞ്ചരിച്ച തോണി മറിയുകയായിരുന്നു. രാജനെ തളങ്കര നിന്നെത്തിയ തീരദേശ പൊലീസാണ് രക്ഷപ്പെടുത്തിയത്. ഗഫൂ൪ രണ്ടുമണിക്കൂറോളം നീന്തി കാസ൪കോട് കടപ്പുറത്താണ് രക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.