കാസ൪കോട്: ജില്ലയുടെ സമഗ്ര വികസന നി൪ദേശങ്ങൾ സമ൪പ്പിക്കാൻ സ൪ക്കാ൪ നിയോഗിച്ച മുൻ ചീഫ് സെക്രട്ടറി ഡോ.പി. പ്രഭാകരൻ കമീഷൻ ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദ൪ശിച്ചു. മഞ്ചേശ്വരം, നീലേശ്വരം, കാഞ്ഞങ്ങാട്, കാസ൪കോട് എന്നിങ്ങനെ പദ്ധതി നി൪ദേശങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് കമീഷൻ സന്ദ൪ശിച്ചത്. ഫാം ടൂറിസം നടപ്പാക്കാനുദ്ദേശിക്കുന്ന പടന്നക്കാട്, പാലായികടവ് എന്നിവിടങ്ങളും കമീഷൻ സന്ദ൪ശിച്ചവയിൽ ഉൾപ്പെടും.
കമീഷനായി നിയമിച്ചശേഷം രണ്ടാം തവണയാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. ഇന്ന് തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമീഷൻ തുട൪ച൪ച്ച നടത്തും. കലക്ട൪ വി.എൻ. ജിതേന്ദ്രൻ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.