കൊച്ചി: മാറാട് കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവ൪ക്ക് വധശിക്ഷ നൽകണമെന്ന സ൪ക്കാറിൻെറ അപ്പീൽ അനുവദിക്കാതിരുന്നത് ഈ കേസ് അപൂ൪വങ്ങളിൽ അപൂ൪വം എന്ന ഗണത്തിൽ വരാത്തതുകൊണ്ടെന്ന് ഹൈകോടതി. മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏ൪പ്പെട്ടിട്ടില്ലാത്ത പ്രതികളെ ഈ കൃത്യം നി൪വഹിക്കാൻ പ്രേരിപ്പിച്ച ഘടകമെന്താണെന്നതിന് തെളിവ് ആവശ്യമുണ്ട്. എങ്കിൽ മാത്രമേ അപൂ൪വതയുടെ സാധ്യത കണ്ടെത്താനാവൂ. യുവാക്കളും നിരക്ഷരരും ദരിദ്രരരുമാണ് പ്രതികളിലേറെയും. വ൪ഗീയ വിദ്വേഷമുണ്ടാക്കാൻ ആരൊക്കെയോ ചേ൪ന്ന് ഇവരെ പ്രേരിപ്പിച്ചതാണെന്ന് കരുതണം. അവ൪ പരിവ൪ത്തനത്തിന് അതീതരെന്ന് കരുതാനുമാവില്ല.
മനുഷ്യത്വരഹിതമായ രീതിയിലാണ് ഇവ൪ കൃത്യം നി൪വഹിച്ചിരിക്കുന്നതെന്നത് ശരിയാകാം. എന്നാൽ, ഈ സാഹചര്യങ്ങൾ പരിഗണിച്ച് വധശിക്ഷ വിധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്ത്യം ശിക്ഷ മതിയാകാതെയും വധശിക്ഷ നൽകേണ്ടതില്ലാത്തവരുമായി പരിഗണിച്ച് കുറേപ്പേ൪ക്ക് ശ്രദ്ധാനന്ദ കേസിലെ വിധി പ്രകാരം പരോളില്ലാത്ത കടുത്ത ശിക്ഷ നൽകണമെന്നായിരുന്നു സ൪ക്കാറിൻെറ മറ്റൊരു വാദം. എന്നാൽ, ഈ ശിക്ഷാവിധിയും പ്രതികളുടെ കാര്യത്തിൽ നടപ്പാക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.